കോട്ടയം അതിരൂപത പടമുഖം ഫൊറോന ജൂബിലി ദമ്പതിസംഗമവും സമുദായ സംഘടനാ ഭാരവാഹികളുടെ നേതൃസംഗവും

കോട്ടയം അതിരൂപത പടമുഖം ഫൊറോന ജൂബിലി ദമ്പതിസംഗമവും സമുദായ സംഘടനാ ഭാരവാഹികളുടെ നേതൃസംഗവും ആഗസ്റ്റ് 6-ന് എന്‍.ആര്‍.സിറ്റി-യില്‍. അതിരൂപതയുടെ വനിതാ അത്മായ സംഘടനയായ ക്‌നാനായ കാത്തലിക് വിമന്‍സ് അസോസിയേഷന്‍ സുവര്‍ണ്ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് അതിരൂപതാ ഫാമിലി കമ്മീഷന്റെ സഹകരണത്തോടെ അതിരൂപതയിലെ ഫൊറോനകളില്‍ വിവാഹത്തിന്റെ രജത-സുവര്‍ണ്ണജൂബിലി ആഘോഷിക്കുന്ന ദമ്പതികളെ ആദരിക്കുന്നത്.

അന്നേ ദിവസം തന്നെ അതിരൂപതയിലെ അത്മായ സംഘടനകളായ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ്,  ക്‌നാനായ കാത്തലിക് വിമന്‍സ് അസോസിയേഷന്‍, ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് എന്നിവയുടെ യൂണിറ്റ്, ഫൊറോന ഭാരവാഹികള്‍ക്കായി സെമിനാറും സംഘടിപ്പിക്കും.

രാവിലെ 10 മണിക്ക് കൃതജ്ഞതാ ബലിയോടെ പരിപാടികള്‍ ആരംഭിക്കും. സമുദായ സംഘടനാ ഭാരവാഹികള്‍ക്കും ഇടവക കൈക്കാരന്മാര്‍ക്കുമായി വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ക്ലാസ്സ് നയിക്കും. ജൂബിലി ദമ്പതികള്‍ക്കായി പ്രൊഫ. ഷീല സ്റ്റീഫന്‍ ക്ലാസ്സ് നയിക്കും. തുടര്‍ന്ന് നടത്തപ്പെടുന്ന പൊതുസമ്മേളനം കോട്ടയം അതിരൂപതാ സഹായമെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം ഉദ്ഘാടനം ചെയ്യും.

പടമുഖം ഫൊറോന വികാരി ഫാ. ഷാജി പൂത്തറ, എന്‍.ആര്‍.സിറ്റി വികാരി ഫാ. ഷെല്‍ട്ടണ്‍ അപ്പോഴിപറമ്പില്‍, സമുദായ സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.