പുൽക്കൂട്ടിലേയ്ക്കുള്ള യാത്ര – ഏഴാം ദിനം 

ക്രിസ്തുമസ് ആനന്ദത്തിന്റെയും ആഹ്ളാദത്തിന്റെയും നിമിഷങ്ങളാണ്. മനുഷ്യന്റെ ആത്മീയവും ഭൗതികവുമായ ദാരിദ്ര്യത്തെ അകറ്റാനാണ് ദൈവപുത്രൻ  മനുഷ്യനായി അവതരിച്ചത്. തന്റെ ജീവിതത്തിൽലുടനീളം അതിനായുള്ള ഓട്ടത്തിലായിരുന്നു ഈശോ.

അഞ്ച് അപ്പം കൊണ്ട് അയ്യായിരം പേരുടെ ഭൗതികമായ വിശപ്പടക്കിയ ഈശോയെ സുവിശേഷത്തിൽ നമുക്ക് കാണുവാൻ കഴിയും. കൂടാതെ, തന്റെ പ്രബോധനങ്ങളിലൂടെയും പ്രസംഗങ്ങളിലൂടെയും അവിടുന്ന് അനേകരുടെ ഉള്ളിലെ ആത്മീയമായ വിശപ്പിനെയും ശമിപ്പിച്ചു; അവരെ സ്വർഗ്ഗീയമായ ആനന്ദത്താൽ നിറച്ചു. അനേകരുടെ വിശപ്പകറ്റിയ ഈശോയെപ്പോലെ ആയിക്കൊണ്ട് ഈ പുൽക്കൂട് യാത്രയിൽ നമുക്ക് ഒരുങ്ങാം.

ഇന്നേ ദിവസം സമ്മുടെ ചുറ്റും വിശപ്പനുഭവിക്കുന്നവരിലേയ്ക്ക് നമുക്ക് ഇറങ്ങിച്ചെല്ലാം. അവർക്കായി ഭക്ഷണം തയ്യാറാക്കി നൽകാം. നമ്മുടെ അയൽക്കാരുമൊത്ത് ഒരു നേരം ഭക്ഷണം കഴിക്കാം. കൂടാതെ, ആത്‌മീയ വിശപ്പിനെ ഇല്ലാതാക്കുന്ന വഴികൾ ഏതൊക്കെയാണെന്ന് കണ്ടെത്താം. അങ്ങനെ സന്തോഷകരമായ ഒരു പുൽക്കൂട് യാത്രയിൽ മറ്റുള്ളവരെയും ഒപ്പം കൂട്ടാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.