പുല്‍ക്കൂട്ടിലേയ്ക്കുള്ള യാത്ര – ഒന്‍പതാം ദിനം 

ക്രിസ്തുമസ് സഹോദര്യത്തിന്റെയും കൂട്ടായ്മയുടെയും സന്ദേശം ആണ് നമുക്ക് നല്‍കുക. ഈ ലോകത്തില്‍ ആരും അനാഥരല്ല എന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ടാണ്‌ ഓരോ ആഗമനകാലവും കടന്നുവരുന്നത്. ലോകത്തെ അനാഥത്വത്തില്‍ നിന്ന് സനാഥത്വത്തിലേയ്ക്ക് നയിക്കുന്നതിനാണ് ദൈവപുത്രന്‍ മനുഷ്യനായി അവതരിച്ചത്. കഷ്ടപ്പെടുന്നവര്‍ക്കും ഒറ്റപ്പെട്ടു പോയവര്‍ക്കുമൊപ്പം ദൈവമുണ്ട് എന്ന പ്രത്യാശയാണ് ഓരോ ക്രിസ്തുമസ് കാലവും പങ്കുവയ്ക്കുന്നത്.

ഒറ്റപ്പെട്ടു പോയവരോടും അഗതികളോടുമൊപ്പം ഈശോ തന്റെ സമയം ചിലവഴിച്ചിരുന്നു. അതുപോലെ സമൂഹത്തില്‍ ഒറ്റയ്ക്കായവര്‍ക്കൊപ്പം ഈ ക്രിസ്തുമസ് കാലം നമുക്ക് ആയിരിക്കാം. സമീപത്തുള്ള നഴ്സിംഗ് ഹോം സന്ദര്‍ശിക്കുകയും നോക്കാന്‍ ആരുമില്ലാത്തവരുടെ കൂടെ ഇരിക്കുവാനും ശ്രമിക്കാം. കൂടാതെ, വിധവകളും ഭാര്യമാര്‍ മരിച്ചവരും ആയവരെ നിങ്ങളുടെ വീട്ടില്‍ ഭക്ഷണത്തിനായി ക്ഷണിക്കാം. അവരോടൊപ്പം സംസാരിക്കുവാന്‍ കുറച്ചു സമയം കണ്ടെത്താം. ഒറ്റയ്ക്ക് താമസിക്കുന്നവരെ കണ്ടെത്തുകയും ഈ ക്രിസ്തുമസ് കുര്‍ബാനയിലും തുടര്‍ന്നും അവരോടൊപ്പം ആയിരുന്നുകൊണ്ട് നമ്മുടെ സന്തോഷം അവരിലേയ്ക്ക് പകരുകയും ചെയ്യാം. അങ്ങനെ സമൂഹത്തില്‍ ഒറ്റപ്പെട്ടവരുമായി ചേര്‍ന്ന് അവരുടെ കൈപിടിച്ചുകൊണ്ട് പുല്‍ക്കൂട്ടിലേയ്ക്ക് നമുക്ക് യാത്ര ചെയ്യാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.