ബെത്ലഹേമിലേക്കുള്ള യാത്ര – രണ്ടാം ദിനം

ഈശോയുടെ ജനനത്തിന് ഒരുക്കമായുള്ള നമ്മുടെ ആത്മീയ യാത്ര രണ്ടാം ദിവസത്തിലേക്ക് കടക്കുകയാണ്. ഒരുപാട് പ്രതീക്ഷകളും പ്രത്യാശകളുമായി ഈശോയാകുന്ന നക്ഷത്രത്തിലേയ്ക്ക് നോക്കിയുള്ള ഈ യാത്ര നമ്മെ വിശുദ്ധിയില്‍ ഉറപ്പിക്കുന്നതായിരിക്കട്ടെ.

ഇന്നേ ദിവസം നമുക്ക് ഈശോയോടു പ്രാര്‍ത്ഥിക്കാം

‘ എന്റെ പ്രിയ ഈശോയെ, അങ്ങയുടെ ജനനത്തിനായി ഒരുങ്ങുന്ന ഇന്നേ ദിവസം എന്നെ സ്‌നേഹിക്കുവാന്‍ പഠിപ്പിക്കണമേ. സ്‌നേഹത്തിന്റെ പൂര്‍ത്തീകരണമാണല്ലോ അങ്ങ്.  ജീവിതത്തിലൂടെ അങ്ങ് കാണിച്ചു തന്നതും അത് തന്നെയാണല്ലോ. അങ്ങയെപ്പോലെ മറ്റുള്ളവരെയും ലാഭേച്ഛകൂടാതെ സ്‌നേഹിക്കുവാനുള്ള കൃപ എനിക്ക് തരണമേ.’

ഈശോയുടെ പുല്‍ക്കൂടിനെ ലക്ഷ്യമാക്കിയുള്ള യാത്രയില്‍ നമ്മുടെ മനസില്‍ ദേഷ്യം തോന്നുന്ന ആരെങ്കിലും ഉണ്ടോ എന്ന് ചിന്തിക്കുക. ഉണ്ടെങ്കില്‍ അവരോടു ക്ഷമിക്കുവാനും അവരെ ഒന്ന് കാണുവാനും ശ്രമിക്കാം. അങ്ങനെ ഈശോയുടെ പുല്‍ക്കൂടിനായുള്ള മേല്‍ക്കൂര തീര്‍ക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.