ബെത്‌ലഹേമിലേക്കുള്ള യാത്ര- പതിനൊന്നാം ദിനം

പുല്‍ക്കൂട്ടില്‍ പിറന്ന ഉണ്ണിയീശോയെ കാണാന്‍ സമ്മാനങ്ങളുമായുള്ള യാത്രയിലാണ് നാം. ഈ യാത്രയില്‍ ഉണ്ണിയീശോ നമ്മോടു ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. എന്നെപോലെ പിതാവിന്റെ ഹിതത്തിന് പൂര്‍ണ്ണമായും വിട്ടു കൊടുക്കാന്‍ നിങ്ങള്‍ തയ്യാറാണോ? ഇതിനുള്ള ഉത്തരമാക്കി നമ്മുടെ ജീവിതത്തെ മാറ്റുവാന്‍ നമുക്ക് പരിശ്രമിക്കാം.

ബെത്‌ലഹേമിലേക്കുള്ള നമ്മുടെ ആത്മീയ യാത്ര പതിനൊന്നാം ദിനത്തിലേക്ക് കടക്കുകയാണ്. ഇന്നേ ദിവസം നമുക്ക് പ്രാര്‍ത്ഥിക്കാം:

എന്റെ പ്രിയ ഉണ്ണീശോയെ, പിതാവിന്റെ ഇഷ്ടത്തിന് പൂര്‍ണ്ണമായും സമര്‍പ്പിച്ചവനാണല്ലോ അവിടുന്ന്. അവിടുത്തെ ജനനത്തിനായി ഒരുങ്ങുന്ന ഈ നിമിഷം എന്റെ സ്വാര്‍ത്ഥ ഇഷ്ടങ്ങളും ആഗ്രഹങ്ങളും മാറ്റി ദൈവഹിതത്തിന് പൂര്‍ണ്ണമായും വിട്ടു കൊടുക്കുവാന്‍ എന്നെ അനുഗ്രഹിക്കണമേ. ആമ്മേന്‍.

ഈശോയുടെ ജനനത്തിനായി തയ്യാറെടുക്കുന്ന ഈ ദിവസം നമ്മുടെ ഇഷ്ടങ്ങളെ ദൈവത്തിന് പൂര്‍ണ്ണമായി സമര്‍പ്പിക്കാം. നമ്മുടെ മാതാപിതാക്കളെ, അധികാരികളെ പൂര്‍ണ്ണമായും അനുസരിക്കുവാന്‍ ശ്രമിക്കാം. അങ്ങനെ ഉണ്ണിയീശോയുടെ പുല്‍ക്കൂട്ടില്‍ തെളിക്കാന്‍ ഒരു വിളക്ക് നമുക്ക് സമ്മാനിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.