ബെത്‌ലഹേമിലേക്കുള്ള യാത്ര- പത്താം ദിവസം 

ക്രിസ്തുമസ് ഈശോയുടെ ജനനത്തിനായുള്ള ഒരുക്കത്തിന്റെ നിമിഷങ്ങളിലൂടെ കടന്നു പോകുന്ന സമയമാണ്. ഈശോയുടെ ജനനം അത് ലോകത്തിനു മുന്നില്‍ വയ്ക്കുന്ന ഒരു ചോദ്യം ഉണ്ട്. പുല്‍ക്കൂട്ടില്‍ പിറന്ന ഉണ്ണിയീശോയെ പോലെ നിനക്കും വിനീതനാകാന്‍ കഴിയുമോ? ആ ചോദ്യത്തിനുള്ള ഒരു ഒരുക്കമായി നമുക്ക് നമ്മെ തന്നെ മാറ്റാം.

ഈശോയെ കാണുവാനായി ബെത്‌ലഹേമിലേക്കുള്ള നമ്മുടെ യാത്ര ഇന്ന് പത്താം ദിനത്തിലേക്ക് കടക്കുകയാണ്. ഇന്നേ ദിവസം നമുക്ക് പ്രാര്‍ത്ഥിക്കാം:

‘എന്റെ പ്രിയ  ഉണ്ണീശോയെ,  അങ്ങയുടെ ജനത്തിനായി ഒരുങ്ങുന്ന നിമിഷങ്ങളിലൂടെയാണല്ലോ ഞങ്ങള്‍ കടന്നു പോകുന്നത്. എളിമയുടെ വലിയ മാതൃകയായ അങ്ങ് എളിമയെന്ന വലിയ പുണ്യം നല്‍കി ഞങ്ങളെ അനുഗ്രഹിക്കണമേ. ആമ്മേന്‍.’

ബെത്‌ലഹേമിലേക്കുള്ള യാത്രയില്‍ ഇന്നേ ദിവസം, ഈശോയെ അങ്ങയെ പോലെ വിനീതമാകുവാന്‍ അനുഗ്രഹിക്കണമേ എന്ന് നമുക്ക് പത്തു പ്രാവശ്യം പ്രാര്‍ത്ഥിക്കാം. ഒപ്പം തനിച്ചിരിക്കുന്ന സമയങ്ങളില്‍ നാം വിനീതരാകേണ്ട ഇടങ്ങളെ കുറിച്ച് ആത്മശോധന ചെയ്യുകയും നമ്മളാല്‍ ആകും വിധം വിനീതരായി വര്‍ത്തിക്കുവാന്‍ ശ്രമിക്കുകയും ചെയ്യാം. അങ്ങനെ ഉണ്ണിയീശോയ്ക്കു പുകയ്ക്കാന്‍ കുന്തിരിക്കം നല്‍കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.