ബെത്‌ലഹേമിലേക്കുള്ള യാത്ര – ആറാം ദിനം

ഈശോയുടെ ജനനത്തിനായി ഒരുങ്ങുന്ന, നമ്മളെത്തന്നെ ഒരുക്കുന്ന ദിവസങ്ങളാണ് കടന്നു പോകുന്നത്. ലോകം മുഴുവന്റെയും പാപങ്ങൾ ഏറ്റെടുക്കാനുള്ള ദൈവകുമാരന്റെ നിയോഗത്തിലേക്കുള്ള യാത്ര. ഈ യാത്രയിൽ നമുക്കുണ്ടാകുന്ന സഹനങ്ങളെയും വേദനകളെ ഈശോയുടെ പുൽകൂട്ടിലേയ്ക്ക് സമർപ്പിക്കാം. ആ വേദകൾക്കു കാരണക്കാരായ ആളുകളിൽ പരിവർത്തനം ഉണ്ടാക്കണമേ എന്ന് പ്രാർത്ഥിച്ചു കൊണ്ട് ഉണ്ണിയീശോയ്ക്കു ഒരു സമ്മാനമാക്കി മാറ്റാം.

ബെത്‌ലഹേമിലേക്കുള്ള നമ്മുടെ ആത്മീയ യാത്ര ആറാം ദിവസത്തിലേക്ക് കടക്കുകയാണ്. ഇന്നേ ദിവസം നമുക്ക് പ്രാർത്ഥിക്കാം.

‘പരിശുദ്ധ അമ്മേ, ഉണ്ണിയീശോയുടെ വരവിനായി വളരെയേറെ വേദനകളും ത്യാഗങ്ങളും സഹിച്ചവളാണല്ലോ അമ്മ. അങ്ങയുടെ തിരുകുമാരന്റെ ജനനത്തിനായി ഒരുങ്ങുന്ന ഞങ്ങളും പല വിധത്തിലുള്ള സഹനങ്ങളൂടെ കടന്നു പോവുകയാണ്. അവയെ ഒക്കെ നിശബ്ദം സഹിച്ചുകൊണ്ട് ദൈവാനുഗ്രഹത്തിന്റെ നിമിഷങ്ങളാക്കുവാൻ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ. ആമ്മേൻ.’

ബെത്‌ലഹേമിലേക്കുള്ള യാത്രയിൽ ഇന്നേ ദിവസം നമ്മുടെ ജീവിതത്തിലെ വേദനകളെ സമർപ്പിക്കാം. നമ്മെ അകാരണമായി വേദനിപ്പിക്കുന്ന, കുറ്റപ്പെടുത്തുന്ന ആളുകൾക്കായി ഇന്നേ ദിവസം നമുക്ക് പ്രാർത്ഥിക്കാം. അവരോടു ക്ഷമിച്ചു കൊണ്ട് അവർക്കായി പ്രാർത്ഥിച്ചു കൊണ്ട് ഉണ്ണിയീശോയ്ക്കായി നമ്മുക്കൊരു മെത്ത നിർമ്മിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.