ബെത്‌ലഹേമിലേക്കുള്ള യാത്ര – ഇരുപത്തി രണ്ടാം  ദിനം 

ഉണ്ണീശോയുടെ ജനനത്തിനായുള്ള നമ്മുടെ ആത്മീയ ഒരുക്കം അവസാന നിമിഷങ്ങളിലേയ്ക്ക് എത്തുകയാണ്. ഈ നിമിഷങ്ങളില്‍ നമുക്ക് നമ്മുടെ ചുറ്റുപാടുകളില്‍ ക്രിസ്തുമസിന്റെ സന്ദേശം വഹിക്കുന്ന നക്ഷത്രങ്ങള്‍ ആകുവാന്‍ സാധിക്കുന്നുണ്ടോ എന്ന് ചിന്തിക്കാം. മറ്റുള്ളവര്‍ക്ക് മുന്നില്‍ ഈശോയുടെ ജനനം അറിയിക്കുന്ന, ഈശോയിലേയ്ക്ക് അവരെ നയിക്കുന്ന നക്ഷത്രമായി നാം മാറണം എന്ന ഓര്‍മ്മപ്പെടുത്തലാണ് ക്രിസ്തുമസ് നമുക്ക് മുന്നില്‍ വയ്ക്കുന്നത്. അതിനായി നമ്മുടെ പ്രവര്‍ത്തികളെയും വാക്കുകളേയും ഒരുക്കാം.

ബെത്‌ലഹേമിലേക്കുള്ള നമ്മുടെ യാത്ര ഇരുപത്തി രണ്ടാം  ദിവസത്തിലേക്ക് കടക്കുകയാണ്. ഇന്നേ ദിവസം നമുക്ക് പ്രാര്‍ത്ഥിക്കാം:

‘എന്റെ പ്രിയ കാവല്‍ മാലാഖയെ, ഉണ്ണീശോയുടെ ജനനത്തിനായി ഒരുങ്ങുന്ന എന്നെ എല്ലാവിധ പാപങ്ങളില്‍ നിന്നും അകന്നിരിക്കുവാന്‍ സഹായിക്കണമേ. ഉണ്ണീശോയുടെ പക്കല്‍ എനിക്കായി മാധ്യസ്ഥം വഹിക്കണമേ. ആമ്മേന്‍.’

ഇന്നേ ദിവസം നമുക്ക് നമ്മുടെ വാക്കുകളെ നിയന്ത്രിക്കാം. മറ്റുള്ളവരെ തെറ്റിലേക്ക് നയിക്കുന്ന ഒരു വാക്കും നമ്മില്‍ നിന്നും ഉണ്ടാകാതിരിക്കാന്‍ ശ്രമിക്കാം. അങ്ങനെ ഉണ്ണീശോയ്ക്ക് കുഞ്ഞു ഉടുപ്പ് തുന്നാനുള്ള സൂചി നല്‍കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.