ബെത്‌ലഹേമിലേക്കുള്ള യാത്ര- അഞ്ചാം ദിവസം

ക്രിസ്തുമസ് ആഗതമാകുന്നത് ഓരോ ഓര്‍മ്മപ്പെടുത്തലുമായാണ്. ദൈവം നിനക്കായി അയച്ച രക്ഷകനെ ഹൃദയത്തില്‍ സ്വീകരിക്കുവാന്‍ നീ തയ്യാറായോ എന്ന ഓര്‍മ്മപ്പെടുത്തല്‍ ആണ് ക്രിസ്തുമസ്. ആ ഒരു ഓര്‍മപ്പെടുത്തല്‍ അനുസരിച്ച് നമ്മുടെ ഹൃദയങ്ങളെ നാം ഒരുക്കുമ്പോള്‍ അവയൊക്കെ ഉണ്ണിയീശോയ്ക്കുള്ള കുഞ്ഞു കുഞ്ഞു സമ്മാനങ്ങളായി മാറും.

ഈശോയുടെ ജനനത്തിനായുള്ള നമ്മുടെ ഒരുക്കം അഞ്ചാമത്തെ ദിവസത്തിലേക്ക് കടക്കുകയാണ്. ഇന്നേ ദിവസം നമുക്ക് പ്രാര്‍ത്ഥിക്കാം :

എന്റെ ഉണ്ണിയീശോയെ അങ്ങയുടെ പുല്‍ക്കൂട്ടിലേയ്ക്കുള്ള യാത്രയിലായിരിക്കുന്ന ഞങ്ങളെ ഓരോരുത്തരെയും അനുഗ്രഹിക്കണമേ. അങ്ങയെ മുന്നില്‍ കണ്ടുകൊണ്ട് അവിടുത്തെ ദിവ്യജനനത്തിനായി ഞങ്ങളുടെ ഹൃദയങ്ങളെ ഒരുക്കുന്നതിന്  സഹായിക്കണമേ. അമ്മേന്‍.

ഈശോയുടെ പുല്‍ക്കൂട്ടിലേക്കുള്ള യാത്രയില്‍ ഇന്ന് നമുക്ക് പുല്‍ക്കൂടിനു ചുറ്റുവേലി നിര്‍മ്മിക്കാം. അതിനായി നമ്മുടെ കണ്ണുകളെ വിശുദ്ധമായി നിലനിര്‍ത്താം. അനാവശ്യ കാര്യങ്ങള്‍ കാണുവാനും അവയില്‍ ഇടപെടുവാനും ഉള്ള പ്രേരണകള്‍ ഉണ്ടാകുമ്പോള്‍ നമുക്കു മുന്നില്‍ നില്‍ക്കുന്ന ഉണ്ണിയീശോയെ ദര്‍ശിക്കുവാന്‍ ശ്രമിക്കാം. അങ്ങനെ വിശുദ്ധിയിലേയ്ക്ക് യാത്ര ചെയ്യാം. ഒപ്പം ഈ ലോകത്തില്‍ കാഴ്ചയില്ലാത്തവര്‍ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.