ബെത്‌ലഹേമിലേയ്ക്കുള്ള യാത്ര -ഇരുപത്തി അഞ്ചാം ദിനം

ക്രിസ്തുമസ്. മനുഷ്യനായി അവതരിച്ച ദൈവപുത്രന്റെ ജന്മദിനം. ഉണ്ണിയെ കാണുവാന്‍ സമ്മാനങ്ങളുമായി ഉള്ള നമ്മുടെ യാത്ര ഇവിടെ അവസാനിക്കുകയാണ്. ഒപ്പം മറ്റൊരു യാത്ര കൂടി ഇവിടെ തുടങ്ങുന്നു. അത് ഉണ്ണീശോയുമായുള്ള യാത്രയാണ്‌. ഈ യാത്ര അതിന്റെ പൂര്‍ണ്ണതയില്‍ എത്തുവാന്‍ ദൈവം നമ്മെ എല്ലാവരെയും അനുഗ്രഹിക്കട്ടെ.
ഉണ്ണീശോ നമ്മുടെ ഹൃദയങ്ങളില്‍ ജനിച്ചു കഴിഞ്ഞു. ഇന്നേ ദിവസം നമുക്ക് പ്രാർത്ഥിക്കാം :
‘എന്റെ ഉള്ളില്‍ വന്നു പിറന്ന ഉണ്ണീശോയേ എന്നെ വിട്ടു പോകരുതേ. ആമ്മേന്‍. ‘
ഉണ്ണീശോയുടെ ജന്മദിനം ആഘോഷിക്കുന്ന നമുക്ക് പരസ്പരം ആശംസകള്‍ കൈമാറാം. ഒപ്പം ഇന്നേ ദിവസം നാം തയ്യാറാക്കുന്ന ഭക്ഷണത്തിന്റെ ഒരു പങ്ക് പാവപ്പെട്ടവര്‍ക്ക് നല്‍കാന്‍ ശ്രമിക്കാം.  അങ്ങനെ ഉണ്ണീശോയ്ക്ക് ഒരു മുത്തം നല്‍കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.