ജീവിതസത്യത്തെ വിശദമാക്കുവാൻ മാധ്യമപ്രവർത്തകരോട് ആവശ്യപ്പെട്ട് ഇറ്റാലിയൻ എപ്പിസ്കോപ്പൽ കോൺഫറൻസ് പ്രസിഡന്റ്

ജീവിതസത്യത്തെ വിശദമാക്കുവാൻ മാധ്യമപ്രവർത്തകരോട് ആവശ്യപ്പെട്ട് ഇറ്റാലിയൻ എപ്പിസ്കോപ്പൽ കോൺഫറൻസ് പ്രസിഡന്റ് കർദ്ദിനാൾ ഗ്വാൾട്ടീറോ ബസേത്തി. ലോക വാർത്താവിനിമയ ദിനത്തോടനുബന്ധിച്ച് മെയ് 16-നു നടന്ന വിശുദ്ധ കുർബാനയർപ്പണത്തിലാണ് അദ്ദേഹം ഇത് പറഞ്ഞത്. മാധ്യമങ്ങൾ സത്യം മാത്രമല്ല, ജീവിതസത്യങ്ങളെ കൂടി സമൂഹത്തോട് പറയുവാൻ മടി കാണിക്കരുതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

“വിവിധ മാധ്യമങ്ങളിൽ ആശയവിനിമയരംഗത്ത് ഏർപ്പെട്ടിരിക്കുന്ന പ്രിയ സഹോദരീ സഹോദരന്മാരേ, നിങ്ങൾ സംസാരിക്കുന്ന, എഴുതുന്ന കാര്യങ്ങൾ എല്ലാം വളരെ വിലപ്പെട്ടതാണ്. ഈ ബുദ്ധിമുട്ടേറിയ സമയത്ത് നിങ്ങൾ പറയുന്ന ഓരോ വാക്കുകളും അനേകായിരം ജനങ്ങളെ സ്വാധീനിക്കുമെന്ന് ഓർമ്മിക്കുക. ഉദാഹരണത്തിന്, കോവിഡ് പ്രതിരോധ വാക്‌സിനുമായി ബന്ധപ്പെട്ട കാര്യങ്ങളൊക്കെ ലക്ഷക്കണക്കിന് ആളുകളാണ് ശ്രവിച്ചുകൊണ്ടിരിക്കുന്നത്. അതിനാൽ തന്നെ വളരെ സത്യസന്ധമായ ഒരു വാർത്താസംസ്കാരം സൃഷ്ടിച്ചെടുക്കേണ്ടത് അത്യാവശ്യമാണ്. അതിനാൽ തന്നെ ധൈര്യത്തോടും സത്യസന്ധമായ മനോഭാവത്തടും കൂടി മാധ്യമപ്രവർത്തകർ തങ്ങളുടെ കടമ നിർവഹിക്കുവാൻ ശ്രദ്ധിക്കേണ്ടതുണ്ട്” – കർദ്ദിനാൾ പറഞ്ഞു.

റോമിലെ സാന്താ മരിയ ബസിലിക്കയിലാണ് അദ്ദേഹം വാർത്താവിനിമയ ദിനത്തിൽ വിശുദ്ധ ബലിയർപ്പണം നടത്തിയത്. കഷ്ടപ്പാടുകളുടെ സമയത്തുപോലും തെറ്റായ വിവരണങ്ങൾ കൂടുതൽ നിലനിൽക്കുന്നത് വളരെയധികം വേദനിപ്പിക്കുന്നു എന്നും അദ്ദേഹം അപലപിച്ചു. ആശയവിനിമയം നടത്തുന്നയാൾ സമാധാനം വളർത്തുവാൻ ഉത്തരവാദിത്വപ്പെട്ടവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.