പോഡ്‌കാസ്റ്റിംഗ് മേഖലയിലെ സാധ്യതകൾ മാധ്യമപ്രവർത്തകർ ഉപയോഗിക്കണം: റോബർട്ട് ഗുചെ

നവമാധ്യമരംഗത്തെ വിപ്ലവമായി പോഡ്‌കാസ്റ്റിംഗ് മാറിക്കഴിഞ്ഞുവെന്ന് ബ്രിട്ടണിലെ ലാൻകാസ്റ്റർ സർവ്വകലാശാലയിലെ മാധ്യമവിഭാഗം പ്രെഫ. ഡോ. റോബർട്ട് ഗുചെ അഭിപ്രായപ്പെട്ടു. പുൽപ്പള്ളി പഴശ്ശിരാജ കോളേജിലെ മാധ്യമവിഭാഗം സംഘടിപ്പിച്ച അന്തർദേശീയ വെബ്ബിനാറിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വരുംകാലത്ത് ശബ്ദമാണ് (ഓഡിയോ) ഇന്റർനെറ്റിൽ വിപ്ലവം സൃഷ്ടിക്കുകയെന്നും അദ്ദേഹം പറഞ്ഞു. മദ്രാസ് ക്രിസ്ത്യൻ കോളേജ് മാധ്യമവിഭാഗം മേധാവി ഡോ. വസുപ്രദ ശ്രീകൃഷ്ണയായിരുന്നു വെബ്ബിനാറിൽ മോഡറേറ്റർ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.