നൈജീരിയയിൽ ക്രൈസ്തവർക്കെതിരായ ആക്രമണങ്ങളെക്കുറിച്ച് റിപ്പോർട്ട് ചെയ്തതിന് മാധ്യമപ്രവർത്തകനെ അറസ്റ്റ് ചെയ്തു

‘ആന്റി കമ്മ്യൂണിസ്റ്റ് എപോക്ക് ടൈംസ്’ -ലെ റോമൻ കാത്തലിക് മാധ്യമപ്രവർത്തകൻ ലൂക്കാ ബിന്നിയാത്ത് അറസ്റ്റിലായി. ക്രൈസ്തവർക്കെതിരായ ആക്രമണങ്ങളെക്കുറിച്ച് റിപ്പോർട്ട് ചെയ്തതിനാണ് കഴിഞ്ഞയാഴ്ച പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

“കഴിഞ്ഞയാഴ്ച കടുന സംസ്ഥാനത്തെ ബർണാവ മജിസ്‌ട്രേറ്റ് കോടതിയിൽ ബിന്നിയത്തിനെ ഹാജരാക്കി. സൈബർ സ്റ്റാക്കിംഗ് കുറ്റമാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്. മാധ്യമങ്ങളെ നിശബ്ദമാക്കാൻ ആഫ്രിക്കൻ രാജ്യങ്ങളിൽ പലപ്പോഴും ഇത് ആയുധമാക്കാറുണ്ട്” – സംഭവത്തെക്കുറിച്ച് വിശദീകരിച്ച എപോക്ക് ടൈംസ് ആഫ്രിക്ക, ഡെസ്ക് എഡിറ്റർ ഡഗ് ബർട്ടണുമായി നടത്തിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.

ഒക്‌ടോബർ 29 -ന് ബിന്നിയാത്ത് എഴുതിയ ഒരു ലേഖനമാണ് അദ്ദേഹത്തിന്റെ അറസ്റ്റിനു കാരണം. നൈജീരിയയിൽ, ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്യുകയാണെന്ന് അദ്ദേഹം ലേഖനത്തിൽ വിശദമാക്കി. ഇതിനെതിരെ സർക്കാർ നടപടിയെടുക്കുന്നില്ലെന്നും ലേഖനത്തിൽ വെളിപ്പെടുത്തിയിരുന്നു. സൗത്ത് കടുനയിൽ നടക്കുന്ന വംശഹത്യയെ മറച്ചുവയ്ക്കാൻ കടുന ഗവൺമെന്റ്, ഒരു ക്രിസ്ത്യാനിയായ സാമുവൽ അരുവാനെ ഉപയോഗിച്ച് ആശയക്കുഴപ്പമുണ്ടാക്കിയെന്ന് ആരോപിച്ച് നൈജീരിയൻ സെനറ്ററുടെ ഒരു ഉദ്ധരണിയും ബിന്നിയാത്ത് ഉൾപ്പെടുത്തിയിരുന്നു.

ബിന്നിയാത്തിൽ ആരോപിക്കപ്പെട്ടത് സൈബർ സ്റ്റാക്ക് കുറ്റകൃത്യമായതിനാൽ അദേഹത്തിന് ജാമ്യം ലഭിക്കുകയില്ല. അറസ്റ്റ് നടക്കുന്ന അന്നു രാവിലെ ബിന്നിയാത്ത് ‘തന്റെ ജീവൻ അപകടത്തിലാണെന്ന് തനിക്ക് സന്ദേശം അയച്ചിരുന്നു’ – ബർട്ടൺ വെളിപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.