കുരിശിന്റെ മഹത്വം പ്രഘോഷിച്ച് കത്തോലിക്കാ പത്രപ്രവര്‍ത്തക

എഴുത്തുകാരും സാസ്‌കാരിക പ്രവര്‍ത്തകരുമായ എല്ലാവരും തങ്ങളുടെ മേഖലയില്‍ വളരെയധികം സമ്മര്‍ദ്ദം നേരിടുന്നവരാണ്. ഈ പ്രതിസന്ധികളെ അത്രമേല്‍ അനായാസം നേരിടാന്‍ അവര്‍ക്ക് സാധിച്ചെന്നും വരില്ല.

അമേരിക്കന്‍ മാധ്യമമായ ഇ ഡബ്‌ളിയു റ്റി എന്‍ ലെ പ്രവര്‍ത്തകയാണ് ഡോണ മേരി കൂപ്പര്‍. മാത്രമല്ല കത്തോലിക്ക വിശ്വാസത്തെക്കുറിച്ചുള്ള പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ് ഡോണ മേരി. അവരുടെ സ്വകാര്യ ഓര്‍മ്മക്കുറിപ്പുകളില്‍ താന്‍ അനുഭവിച്ച ദൈവിക സാന്നിദ്ധ്യത്തെക്കുറിച്ച് അവര്‍ പ്രതിപാദിക്കുന്നുണ്ട്. ‘കുരിശിന്റെ പാതയില്‍ സഞ്ചരിക്കാന്‍ വിശുദ്ധ മദര്‍ തെരേസയും മറ്റ് വിശുദ്ധരും എന്നെ സഹായിച്ചതെങ്ങനെ’ എന്ന സബ്‌ടൈറ്റിലില്‍ അവര്‍ ഒരു പുസ്തകം രചിച്ചിട്ടുണ്ട്. വൈകാരികവും ശാരീരികവുമായ അനവധി പ്രതിസന്ധികളിലൂടെയാണ് ഈ പുസ്തകത്തിന്റെ രചനയിലൂടനീളം താന്‍ കടന്നു വന്നത് എന്ന് ഡോണ പറയുന്നു. എന്നാല്‍ ദൈവം തന്നെ ഏല്‍പിച്ച ഒരു അപ്പസോതോലിക ദൗത്യമായിട്ടാണ് താന്‍ പുസ്തകരചനയെ സമീപിച്ചെന്ന് അവര്‍ കൂട്ടിച്ചേര്ഡക്കുന്നുണ്ട്.

സംഘര്‍ഷങ്ങള്‍ നിറഞ്ഞ ഒരു കത്തോലിക്കാ കുടുംബത്തിലായിരുന്നു ഡോണയുടെ ജനനം. മാതാപാതാക്കളുടെ എട്ട് മക്കളില്‍ ഒരുവള്‍. പിതാവിന്റെ മരണശേഷമാണ് കുടുംബത്തിലെ സംഘര്‍ഷങ്ങള്‍ ഒതുങ്ങിയത്. കൗമാരത്തില്‍ തന്നെ തന്നേക്കാള്‍ പ്രായമുളള ഒരാളുമായി വിവാഹം നിശ്ചയിക്കേണ്ടി വന്ന പെണ്‍കുട്ടി ആയിരുന്നു ഡോണ. അവളുടെ ജീവിതത്തിലെഏറ്റവും ദുരിതപൂര്‍ണ്ണമായ കാലഘട്ടമായിരുന്നു അത്. ഡോണയെ അയാള്‍ അവളുടെ കുടുംബത്തില്‍ നിന്നും വേര്‍പെടുത്തി ഫ്‌ളാറ്റില്‍ താമസമാക്കി. മദ്യപാനിയും ദുര്‍ന്നടപ്പുകാരനുമായ ഭര്‍ത്താവായിരുന്നു അയാള്‍. ആദ്യവിവാഹത്തില്‍ അയാള്‍ക്ക് മൂന്ന് കുട്ടികളുമുണ്ടായിരുന്നു.

എല്ലാ കഷ്ടതകളുടെയും അവസാനം സന്തോഷം നിറഞ്ഞ ഒരു അവസാനം ദൈവം കരുതിവച്ചിട്ടുണ്ടെന്ന് ഡോണ പറയുന്നു. ജീവിതത്തിലെ ഏറ്റവും ഇരുണ്ട നിമിഷങ്ങളിലൂടെ കടന്നു പോകുമ്പോഴാണ് ഡോണ ഈ പുസ്തകം രചിച്ചത്. എന്നാല്‍ പ്രതിസന്ധികളെ നേരിടാനുള്ള ധൈര്യവും ദൈവം അവള്‍ക്ക് നല്‍കി.

കൊല്‍ക്കത്തയിലെ മിഷണറീസ് ഓഫ് ചാരിറ്റി ആസ്ഥാനത്ത് വച്ച് വിശുദ്ധ മദര്‍ തെരേസയുമായി കൂടിക്കാണാനുള്ള അവസരം ഡോണയ്ക്ക് ലഭിച്ചിരുന്നു. കൂടാതെ മദറിന്റെ വിശുദ്ധ പദവിയിലേക്കുള്ള ആദ്യപടി ആരംഭിച്ച ഫാദര്‍ ജോണ്‍ ഹാര്‍ഡ്‌സണ്‍ എസ് ജെ യുമായും സംസാരിച്ചിരുന്നു. പ്രത്യാശയുടെയും പ്രചോദനത്തിന്റെയും കൂടിക്കാഴ്ച എന്നാണ് ഡോണ ഇതിനെ വിശേഷിപ്പിക്കുന്നത്. അന്നത്തെ കൂടിക്കാഴ്ചയില്‍ ഫാദര്‍ ജോണ്‍ ഇപ്രകാരമാണ് പറഞ്ഞതെന്ന് ഡോണ ഓര്‍ക്കുന്നു, ”യഥാര്‍ത്ഥ ക്രൈസ്തവന്‍ എന്നാല്‍ പ്രതീക്ഷിക്കന്നവന്‍ എന്നാണര്‍ത്ഥം. കുരിശുകളില്‍ നിന്നും ഒളിച്ചോടുന്നവനല്ല എന്നും  ക്രൈസ്തവന് അര്‍ത്ഥമുണ്ട്” വിശുദ്ധരുടെ ജീവിതം കുരിശുകള്‍ നിറഞ്ഞതാണെന്ന്  ഡോണ മേരി എന്ന എഴുത്തുകാരി ഉറച്ച് വിശ്വസിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.