ജോസഫ് ചിന്തകൾ 06: ജോസഫ് – ദൈവരഹസ്യങ്ങളുടെ സംരക്ഷകൻ

ക്രിസ്തുവിന്റെയും സഭയുടെയും ജീവിതത്തിൽ വി. യൗസേപ്പിതാവിന്റെ ദൗത്യത്തെക്കുറിച്ചു പ്രതിപാദിക്കുന്ന ജോൺപോൾ രണ്ടാമൻ പാപ്പയുടെ അപ്പസ്തോലിക പ്രബോധനമാണ് ‘രക്ഷകന്റെ സംരക്ഷകൻ’ അഥവാ ‘redemptoris custos – റിഡംപ്റ്റോറിസ് കുസ്റ്റോസ്.’ 1989-ൽ പുറത്തിറങ്ങിയ ഈ പ്രബോധനത്തിൽ മറിയത്തിനൊപ്പം ജോസഫിനെ ദിവ്യരഹസ്യത്തിന്റെ പാലകനായി പാപ്പ പ്രഖ്യാപിക്കുന്നു. മറിയത്തോടൊപ്പം ക്രിസ്തുവിലുള്ള ദൈവത്തിന്റെ സ്വയം വെളിപ്പെടുത്തലിന്റെ അവസാനഘട്ടത്തിൽ ജോസഫും പങ്കുചേരുന്നു.

ഈശോയുടെ മനുഷ്യവതാര രഹസ്യത്തിന്റെ തുടക്കത്തിൽ മറിയത്തിന്റെ വിശ്വാസവും ജോസഫിന്റെ വിശ്വാസവും പരസ്പരം പൂരകമായി. രക്ഷകന്റെ അമ്മയായ മറിയത്തെ, എലിസബത്ത് ഭാഗ്യവതിയായി അവതരിപ്പിക്കുന്നു. അതിനു കാരണം, കര്‍ത്താവ്‌ അരുളിച്ചെയ്‌ത കാര്യങ്ങള്‍ നിറവേറുമെന്ന്‌ അവൾ വിശ്വസിച്ചതിനാലാണ് (ലൂക്കാ 1:45). ഒരർത്ഥത്തിൽ ജോസഫിനുംകൂടി അവകാശപ്പെട്ടതാണ് ഈ ഭാഗ്യവാൻ പരാമർശം. ദൈവവചനത്തോട് നിർണ്ണായക നിമിഷത്തിൽ ഭാവാത്മകമായി പ്രത്യുത്തരിച്ച വ്യക്തിയായിരുന്നു ജോസഫ്. ദൈവസ്വരത്തോടു സഹകരിച്ച് ജോസഫ് ദിവ്യരഹസ്യത്തിന്റെ സംരക്ഷകനായി. ദൈവവചനത്തോട് വിശ്വസ്ത പുലർത്തി ജീവിക്കുമ്പോൾ നമ്മളും ദൈവരഹസ്യങ്ങളുടെ സംരക്ഷകരും പ്രഘോഷകരുമാകുന്നു.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.