കാർട്ടിന്റെ നേതൃത്വത്തിൽ ഉഴവൂർ പഞ്ചായത്ത് പ്രസിഡന്റ് ജോണിസ് പി. സ്റ്റീഫനെ ആദരിച്ചു

ഉഴവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി ഉത്തരവാദിത്വമേറ്റെടുത്ത ജോണിസ് പി. സ്റ്റീഫനെ കാർട്ടിന്റെ നേതൃത്വത്തിൽ ആദരിച്ചു. ക്‌നാനായ സമുദായത്തിൽ നിന്നും പഞ്ചായത്ത് പ്രസിഡന്റ് പദവിയിലെത്തിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായ ജോണിസ് കോട്ടയം ജില്ലയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് കൂടിയാണ്.

തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ നടത്തപ്പെട്ട ചടങ്ങിൽ അതിരൂപത മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് ഷാൾ അണിയിച്ചാണ് ജോണിസിനെ ആദരിച്ചത്. മാതാപിതാക്കളായ പാണ്ടിയാംകുന്നേൽ സ്റ്റീഫൻ-ലൈബി എന്നിവരും ക്‌നാനായ സ്റ്റാർ അംഗം കൂടിയായ സഹോദരി ജ്യോതിസ് മരിയ സ്റ്റീഫനും സന്നിഹിതരായിരുന്നു.

ജോണിസ് കെ.സി.വൈ.എൽ. മുൻ അതിരൂപത ട്രഷററും മിഷൻ ലീഗ് മുൻ ഓർഗനൈസറുമായിരുന്നു. ഇപ്പോൾ ബാംഗ്‌ളുർ ക്രൈസ്റ്റ് കോളജിൽ എം.എ. ലിറ്ററേച്ചർ രണ്ടാം വർഷ വിദ്യാർത്ഥിയാണ് ജോണിസ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.