ക്യാൻസർ തോറ്റു: ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ട് ജോണി എറെക്സൺ ടാഡ

“എല്ലാം അത്ഭുതം.. എല്ലാം മാറിയിരിക്കുന്നു..” ക്യാൻസറിനെ രണ്ടാം തവണയും അതിജീവിച്ച ജോണി എറെക്സൺ ടാഡ തന്റെ സന്തോഷം ഫേസ് ബുക്ക് പേജിലൂടെ പങ്കുവയ്ക്കുന്നത് ഇങ്ങനെയാണ്. ഓൾ ക്ലിയർ എന്നെഴുതിയ കാർഡും പിടിച്ചുകൊണ്ടുള്ള ഫോട്ടോയ്ക്കൊപ്പമാണ് ഈ സന്തോഷവാർത്ത പോസ്റ്റ് ചെയ്തിരിക്കുന്നത്.

തന്റെ ഫോട്ടോയ്‌ക്കൊപ്പം “ദാഹാർത്തന് ശീതജലം പോലെയാണ് ദൂരത്തു നിന്നുള്ള സദ്‌വാർത്ത” (സുഭാ. 25: 25 ) എന്ന വചനഭാഗവും ചേർത്തിരിക്കുന്നു. “ദൈവം നൽകുന്നത് എന്തും സന്തോഷത്തോടെ സ്വീകരിക്കുവാൻ ഞങ്ങൾ തയ്യാറായിരുന്നു. ആദ്യം ക്യാൻസർ ബാധിതമായ ട്യൂമർ, പിന്നീട് നടന്ന പരിശോധനയിൽ അപ്രത്യക്ഷമായത് ഡോക്ടർമാരെപ്പോലും അത്ഭുതപ്പെടുത്തി. കാൻസറിന്റെ
ആക്രമണാത്മക സ്വഭാവം കണക്കിലെടുക്കുമ്പോൾ ഇത് അത്ഭുതം തന്നെ” – ടാഡ വെളിപ്പെടുത്തി.

കർത്താവായ യേശുവേ, ക്യാൻസറുമായുള്ള ഒരു യുദ്ധത്തിനു കൂടി ഇടതരാതെ എന്നെ സംരക്ഷിച്ചതിനു നന്ദി എന്നുപറഞ്ഞു കൊണ്ടാണ് ടാഡ തന്റെ പോസ്റ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.