അജപാലന അധികാരം പുനഃസ്ഥാപിക്കാൻ യത്നിച്ച പുണ്യാത്മാക്കളുടെ അനുസ്മരണാഘോഷം 20 നു

സീറോ മലബാർ മാർ തോമാ നസ്രാണി സഭയുടെ അഖിലേന്ത്യ അജപാലന അധികാരം പുനസ്ഥാപിക്കുന്നതിനായി പ്രയത്നിച്ച മാർ ജോൺ ബോസ്കോ തോട്ടക്കരയുടെയും സുറിയാനി പണ്ഡിതനായ മാർ തെള്ളിയിൽ മാണി മൽപ്പാൻ എന്നീ പുണ്യ പിതാക്കന്മാരുടെ അനുസ്മരണാഘോഷം ഒക്ടോബർ 20 ശനിയാഴ്ച പൂഞ്ഞാറിൽ നടക്കും. ഇരുപതാം തിയതി രാവിലെ 8 മണിക്ക് പൂഞ്ഞാർ സെന്റ് മേരീസ് പള്ളിയിൽ സപ്രാ നമസ്കാരത്തോടെയാണ് തീർത്ഥാടനം ആരംഭിക്കുക.

പുണ്യ പിതാക്കന്മാരുടെ ഛായാചിത്രവും വഹിച്ചുള്ള ഭക്തിനിർഭരമായ കാൽനട തീർത്ഥാടനവും പിതാക്കന്മാരുടെ നവീകരിച്ച കബറിടങ്ങളിലേക്ക് നടക്കും. പൗരസ്ത്യ വിദ്യാപീഠം പ്രസിഡന്റ് റവ. ഡോ. ആൻഡ്രൂസ് മേക്കാട്ടുകുന്നേൽ പദയാത്ര ഉദ്‌ഘാടനം ചെയ്യും. 9.30 നു നടക്കുന്ന വിശുദ്ധ കുർബാനയിൽ പാലാ രൂപതാദ്ധ്യക്ഷൻ മാര്‍ ജോസഫ് കല്ലറങ്ങാട്ട് സന്ദേശം നൽകും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.