വി. ജോണ്‍പോള്‍ രണ്ടാമന്റെ നൂറാം ജന്മദിനത്തില്‍ ഫ്രാന്‍സിസ് പാപ്പായുടെ ദിവ്യബലി വിശുദ്ധന്റെ ശവകുടീരത്തില്‍

വി. ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പായുടെ നൂറാം ജന്മദിന വാര്‍ഷികമായ മെയ്‌ പതിനെട്ടിന് ഫ്രാന്‍സിസ് പാപ്പാ വിശുദ്ധന്റെ ശവകുടീരത്തില്‍ വിശുദ്ധ ബലി അര്‍പ്പിക്കും. രണ്ടു മാസമായി തുടര്‍ന്നുവരുന്ന ലൈവ് ടെലികാസ്റ്റിംഗ് ഒഴിവാക്കിയാണ് അന്നേ ദിവസത്തെ ബലിയര്‍പ്പണം.

ഇറ്റലിയില്‍ പൊതുആരാധന അനുവദിച്ചിരിക്കുന്ന സാഹചര്യത്തില്‍ പാപ്പായുടെ വിശുദ്ധ കുര്‍ബാനയുടെ ലൈവ് സ്ട്രീമിംഗും അതേ ദിവസത്തോടെ അവസാനിപ്പിക്കുകയാണ്.

1920-ലാണ് വി. ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പാ ജനിച്ചത്. 1978-ല്‍ മാര്‍പാപ്പയായി. 2005-ല്‍ കാലം ചെയ്ത അദ്ദേഹത്തെ 2014-ലാണ് വിശുദ്ധനായി പ്രഖ്യാപിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.