വൈറ്റ് ഹൗസിലെ റോസ് ഉദ്യാനത്തില്‍ ജോണ്‍പോള്‍ രണ്ടാമന്‍ റോസയും

വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പേരുള്ള റോസാച്ചെടി, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിലെ ഉദ്യാനത്തില്‍. പ്രഥമ വനിത മെലാനിയ ട്രംപിന്റെ മേല്‍നോട്ടത്തില്‍ റോസ് ഗാര്‍ഡന്റെ പുനര്‍നിര്‍മ്മാണം നടന്ന സമയത്താണ് വെളുത്തനിറത്തിലുള്ള അത്യാകര്‍ഷകമായ ഈ റോസ് വൈറ്റ് ഹൗസ് ഉദ്യാനത്തില്‍ ഇടം നേടിയത്.

റോസകളില്‍ ഏറ്റവും സുഗന്ധം പരത്തുന്ന ഇനമാണ് ജോണ്‍ പോള്‍ രണ്ടാമന്‍ റോസ്. 2006 മുതല്‍ അമേരിക്കന്‍ ഉദ്യാന നിര്‍മ്മാണ വിദഗ്ധനായ കീത് സാറി ജോണ്‍ പോള്‍ രണ്ടാമന്‍ റോസ ചെടി വളര്‍ത്തുന്നുണ്ട്. ഇതിനുശേഷം വത്തിക്കാനിലെ പൂന്തോട്ടത്തിലും ഇവ നട്ടുപിടിപ്പിച്ചു. വലിപ്പം കൂടിയ പൂവാണ് ഇതിന്റെ മറ്റരു പ്രത്യേകത.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.