‘ആ അള്‍ത്താര പകര്‍ന്ന അനുഭവം വര്‍ണ്ണനാതീതം’  അമേരിക്കന്‍ ടെലിവിഷന്‍ അവതാരകന്‍ ജിമ്മി ഫാലന്‍

‘എന്റെ ജീവിതത്തില്‍ ഞാന്‍ ആദ്യമായി ഒരു സദസിനെ അഭിമുഖീകരിക്കുന്നത് വിശുദ്ധ കുര്‍ബാനയ്ക്ക് ആദ്യമായി അള്‍ത്താരയില്‍ കയറിയപ്പോഴാണ്’. പറയുന്നത് അമേരിക്കയിലെ പ്രശസ്ത നടനും സംവിധായകനുമായ ജിമ്മി ഫാലന്‍. നൈറ്റ് ഷോകളിലൂടെ അമേരിക്കന്‍ ജനതയെ ഹരം കൊള്ളിച്ച അദ്ദേഹം തന്റെ വിശ്വാസത്തെ കുറിച്ച്, ആദ്യമായി അള്‍ത്താരയില്‍ കയറിയ അനുഭവം വെളിപ്പെടുത്തുകയാണ്.

തികഞ്ഞ കത്തോലിക്കാ വിശ്വാസത്തില്‍ വളര്‍ന്നു വന്ന ജിമ്മി ചെറുപ്പം മുതല്‍ തന്നെ പള്ളിയുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. അദ്ദേഹത്തിന്റെ ആത്മീയവും ഭൗതികവുമായ വളര്‍ച്ചയില്‍ ഇടവക ദേവാലയത്തിനുള്ള സ്ഥാനം വളരെ  വലുതായിരുന്നു. ആദ്യമായി അദ്ദേഹം ഒരു സദസിനെ അഭിമുഖീകരിക്കുന്നത് അള്‍ത്താരയില്‍ നിന്നുകൊണ്ടാണ്. ഒരു ദേവാലയ ശുശ്രൂഷിയുടെ വേഷത്തില്‍. അനേകം വേദികളെ കീഴക്കാനുള്ള തന്റെ ജീവിതയാത്രയുടെ ആരംഭം ഒരു അള്‍ത്താരയായിരുന്നു എന്ന് പറയുന്ന അദ്ദേഹം വൈദികനൊപ്പം ചിലവിട്ട ആ നിമിഷങ്ങള്‍ തന്റെ ജീവിതത്തിലെ അവിസ്മരണീയമായ നിമിഷങ്ങള്‍ ആയിരുന്നു എന്നും സാക്ഷ്യപ്പെടുത്തുന്നു.

വൈദികന് സമീപം നിന്ന് കൊണ്ടുള്ള ആ ശുശ്രൂഷയില്‍ തനിക്ക് ഒരു സഹ നടന്റെ വേഷമായിരുന്നു എന്ന് അദ്ദേഹം ഇപ്പോഴും പറയുമായിരുന്നു. പിന്നീടുള്ള യാത്രയില്‍, അനേകം വേദികളെ കീഴക്കുവാനുള്ള ഉര്‍ജ്ജം ലഭിച്ചത് ആ അള്‍ത്താരയില്‍ നിന്നായിരുന്നു. ആ അള്‍ത്താര അനുഭവം അദ്ദേഹത്തിനു നല്‍കിയ സന്തോഷത്തിനു അപ്പുറമായ ഒന്ന് സമ്മാനിക്കുവാന്‍ വേറെ ഒന്നിനും കഴിഞ്ഞിട്ടില്ല. പ്രശസ്തിയുടെ നെറുകയില്‍ എത്തിയപ്പോഴും താന്‍ കടന്നു വന്ന വഴികളെ ഒരിക്കലും അദ്ദേഹം മറന്നില്ല.

ഹാസ്യ താരമായും നടനായും ടെലിവിഷന്‍ അവതാരകനായും ഗായകനായും എഴുത്തുകാരനായും സംവിധായകനായും ഒക്കെ തിളങ്ങിയ അദ്ദേഹത്തിന്റെ മനസ്സില്‍ ആ അള്‍ത്താരയിലെ അനുഭവങ്ങള്‍ മായാതെ മങ്ങാതെ കിടന്നിരുന്നു. തന്റെ വിശ്വാസത്തിനു പ്രതിസന്ധികള്‍ നേരിടുമ്പോള്‍ തനിക്കു ഊര്‍ജ്ജം പകര്‍ന്ന ആ അള്‍ത്താരയിലേയ്ക്ക് തന്നെ അദ്ദേഹം കടന്നു വന്നു. പരമ്പരാഗത രീതിയിലുള്ള കുര്‍ബാന അദ്ദേഹത്തില്‍ കാര്യമായ സ്വാധീനം ചെല്ലുത്തിയിരുന്നു. ‘ സഭയെ ഞാന്‍ സ്‌നേഹിക്കുന്നു . സഭയുടെ ആശയങ്ങള്‍ അത് എന്നില്‍ ഒരുപാട് സ്വാധീനം ചെല്ലുത്തിയിട്ടുണ്ട്. പള്ളിയിലെ ധൂപത്തിന്റെ ഗന്ധം എനിക്ക് ഒരുപാട് ഇഷ്ടമാണ്. പള്ളിയില്‍ അല്‍പനേരം ആയിരുന്നിട്ടു പുറത്തേയ്ക്ക് വരുമ്പോഴുള്ള അനുഭവം വര്‍ണ്ണിക്കുവാന്‍ കഴിയില്ല. ആളുകളെ സന്തുഷ്ടരാക്കുന്നതില്‍ വൈദികന്റെ സാന്നിധ്യം വളരെ വലുതായിരുന്നു.’ ജിമ്മി ഫാലന്‍ പറയുന്നു .

ദി ലാസ്റ്റ് നൈറ്റ് വിത്ത് ജിമ്മി ഫാലന്‍ എന്ന ടെലിവിഷന്‍ ടോക്ക് ഷോയിലൂടെ ആണ് അമേരിക്കന്‍ ജനതയ്ക്കിടയില്‍ ജിമ്മി പ്രശസ്തനാകുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.