ക്രിസ്ത്യൻ പീഡനങ്ങൾക്കും ഗർഭച്ഛിദ്രത്തിനുമെതിരെ ആഞ്ഞടിച്ച് ജിം കാവിയേസൽ

ലോകത്തു നടക്കുന്ന ക്രിസ്ത്യൻ പീഡനങ്ങൾക്കും ഗർഭച്ഛിദ്രങ്ങൾക്കുമെതിരെ ശബ്ദമുയർത്തി ഹോളിവുഡ് നടനും പാഷൻ ഓഫ് ദി ക്രൈസ്റ്റ് സിനിമയിൽ ക്രിസ്തുവായി അഭിനയിച്ച വ്യക്തിയുമായ ജിം കാവിയേസൽ. ‘ഇൻഫിഡൽ’ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ക്രിസ്ത്യൻ പോഡ്കാസ്റ്റിന് അനുവദിച്ച അഭിമുഖത്തിലാണ്, സമൂഹത്തിൽ ഉയർന്നുവരുന്ന അധാർമ്മികതയ്ക്കെതിരെ അദ്ദേഹം ശബ്ദമുയർത്തിയത്.

ക്രിസ്ത്യൻ പീഡനം ഇന്നും നിലനിൽക്കുന്ന ഒന്നാണ്. ഈ വിഷയത്തിൽ അടിയന്തിരമായി പ്രതികരിക്കുവാനും ലോകശ്രദ്ധയിലേയ്ക്ക് കൊണ്ടുവരുവാനും ക്രൈസ്തവർക്കു കഴിയണം. അതിനുള്ള അവബോധം സൃഷ്ടിക്കുക എന്നതാണ് ഇൻഫിഡൽ എന്ന ചിത്രത്തിന്റെ ലക്ഷ്യം തന്നെ എന്ന് ജിം കാവിയേസൽ വെളിപ്പെടുത്തി.

ഈ ഉപദ്രവകരമായ പ്രവർത്തനങ്ങളിൽ ക്രിസ്ത്യാനികൾ ശ്രദ്ധിക്കുകയും നടപടിയെടുക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. “സുവിശേഷത്തിൽ, ഒരിടത്തിരുന്നുകൊണ്ട് മറ്റൊരിടത്തെ വ്യക്തിയുടെ അവസ്ഥയെക്കുറിച്ച് പരിതപിക്കുന്ന ക്രിസ്തുവിനെയല്ല കാണുന്നത്. മറിച്ച്, അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ അവരുടെ അടുത്തേയ്ക്കു പോകുന്ന ക്രിസ്തുവിനെയെക്കുറിച്ചും സംസാരിച്ചു. ഗർഭഛിദ്രം ചെയ്യുന്നവർ ഒരുപക്ഷേ, ക്രിസ്തുവിനെ അറിയുന്നുണ്ടാവില്ല. എങ്കിൽത്തന്നെയും അവർക്കു മനഃസാക്ഷി എന്നൊന്നില്ലേ. ആ മനഃസാക്ഷി, ഇത് അധർമ്മികതയാണെന്ന് ഉറപ്പായും അവരെ തോന്നിപ്പിക്കും. പിന്നെ എന്തുകൊണ്ടാണ് അവർ ഇങ്ങനെ ചെയ്യുന്നത് എന്ന ചോദ്യത്തോടെയാണ് അദ്ദേഹം തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്.

സെപ്റ്റംബർ 18-ന് റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് ഇൻഫിഡൽ. മിഡിൽ ഈസ്റ്റിലെ ക്രൈസ്തവപീഡനങ്ങളിലേയ്ക്ക് വെളിച്ചം വീശുന്ന ചിത്രമാണ് ഇത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.