മൊസാംബിക്കിൽ ഇസ്ലാമിക തീവ്രവാദികൾ പാസ്റ്ററുടെ തലവെട്ടി കൊലപ്പെടുത്തി 

ഡിസംബർ 15 -ന് മൊസാംബിക്കിലെ കാബോ ഡെൽഗാഡോയിൽ ഇസ്ലാമിക തീവ്രവാദികൾ ഒരു പാസ്റ്ററെ ശിരഛേദം ചെയ്തു. അതിനുശേഷം അദ്ദേഹത്തിന്റെ തല പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകാൻ ഭാര്യയെ നിർബന്ധിച്ചു. സൈനികവൃത്തങ്ങളാണ് ഈ വിവരം പുറത്തു വിട്ടത്.

ഇസ്ലാമിക് സ്‌റ്റേറ്റുമായി ബന്ധമുള്ള വിമതർ പാസ്റ്ററെ ഒരു വയലിൽ തടഞ്ഞുനിർത്തി, ശിരഛേദം ചെയ്യുകയായിരുന്നു. അതിനുശേഷം വെട്ടിയെടുത്ത തല ഭാര്യക്ക് കൈമാറുകയും അധികാരികളെ അറിയിക്കാൻ നിർബന്ധിക്കുകയും ചെയ്തു. ‘അൽ-ഷബാബ്’ എന്നറിയപ്പെടുന്ന ഭീകരസംഘടനയാണ് അക്രമത്തിന് നേതൃത്വം നൽകിയത്.

ഈ വർഷം മാർച്ചിൽ, കാബോ ഡെൽഗാഡോയുടെ തലസ്ഥാനമായ പാൽമയിൽ നടന്ന ഒരു ഏകോപിത ആക്രമണത്തിൽ അൽ-ഷബാബ് തീവ്രവാദികൾ അനേകം ആളുകളെ കൊന്നൊടുക്കിയിരുന്നു. ഈ പ്രദേശത്തെ ക്രിസ്ത്യാനികൾ പലപ്പോഴും തീവ്രവാദ സംഘടനകളുടെ അക്രമം നേരിടുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.