നൈജറിൽ ക്രൈസ്തവർക്കു നേരെ ജിഹാദിസ്റ്റ് ആക്രമണം

ആഫ്രിക്കയിലെ നൈജറിൽ ക്രൈസ്തവർക്കു നേരെ ജിഹാദിസ്റ്റ് ആക്രമണം. തെക്കു-പടിഞ്ഞാറൻ മേഖലയായ തിലാബാരിയിലാണ് സംഭവം. ജനവാസമുള്ള സ്ഥലങ്ങളായ ഫാന്റിയോ, ഡോൾബെൽ എന്നിവിടങ്ങളിൽ ജിഹാദിസ്റ്റുകൾ എത്തിച്ചേരുകയും ആളുകളെ കൊന്നൊടുക്കുകയും ചെയ്യുകയാണെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഇത്തരം ആക്രമണങ്ങൾ നൈജറിൽ സ്ഥിരമാണെന്നും രണ്ടു ടൗണുകൾ ഇപ്പോൾ ജനങ്ങളില്ലാതെ ഒഴിഞ്ഞുകിടക്കുകയെന്നും അവർ പറഞ്ഞു. ആക്രമണത്തിൽ രക്ഷപെട്ട സ്ത്രീകളും കുട്ടികളുമുൾപ്പെടെ നിരവധി പേരാണ് ബുർക്കിനോ ഫാസോയിലേക്ക് പലായനം ചെയ്തത്.

ഫാന്റിയോയിൽ അക്രമികൾ എത്തുകയും ദൈവാലയത്തിൽ കയറി പരിശുദ്ധ കന്യകാമറിയത്തിന്റെ രൂപം എറിഞ്ഞുടയ്ക്കുകയും ചെയ്തു. പ്രാർത്ഥനാപുസ്തകങ്ങളും സംഗീതോപകരണങ്ങളും അവർ അഗ്നിക്കിരയാക്കി. ദൈവാലയം കത്തിക്കുന്നതിനു മുൻപ് അവർ സക്രാരിയെ അപമാനിക്കുന്ന തരത്തിൽ പെരുമാറി. തീവ്രവാദ ആക്രമണത്തെ തുടർന്ന് നൈജറിൽ ഉപേക്ഷിക്കപ്പെട്ട മൂന്നാമത്തെ ദൈവാലയമാണിത്.

രക്ഷപ്പെട്ടവർ തലസ്ഥാനമായ നിയമേയിലേക്ക് പലായനം ചെയ്തു. 2015 മുതലാണ് നൈജറിലും ബുർക്കിനോ ഫാസോയിലും ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകൾ ആക്രമണങ്ങൾ നടത്തിവരുന്നത്. മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ലോക റിപ്പോർട്ടിലെ 2021 -ലെ വിവരമനുസരിച്ച്, ആഫ്രിക്കയിലെ ജിഹാദിസ്റ്റുകളുടെ ആക്രമണത്തിന് ഏറ്റവും കൂടുതൽ സാധ്യതയുള്ള സ്ഥലമാണ് നൈജർ. ബുർക്കിനോ ഫാസോയിൽ മാത്രം ഏകദേശം ഒരു മില്യൺ ആളുകളാണ് പ്രാദേശികമായി പാലായനം ചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.