പനാമ യുവജനോത്സവത്തിന്റെ തീം സോംഗിന്  നൃത്താവിഷ്‌കാരവുമായി ജീസസ് യൂത്ത്

പനാമയില്‍ 2019 ജനുവരി 22 മുതല്‍ 27 വരെ നടക്കുന്ന ആഗോള യുവജനോത്സവത്തിന്റെ തീം സോങ്ങിന് നൃത്താവിഷ്‌കാരവുമായി യു.എ.ഇ.യിലെ ജീസസ് യൂത്ത്. യു.എ.ഇ. യിലെ ”ജീസസ് യൂത്തി”ന്റെ മാസ്റ്റര്‍ പ്ലാന്‍ ബാന്‍ഡ് ആണ് നൃത്താവിഷ്‌കാരം തയ്യാറാക്കിയത്.

”വരുന്നു ഞങ്ങള്‍ തീര്‍ത്ഥാടകരായ്, ജനപഥങ്ങളില്‍ നിന്നും വന്‍കരകളില്‍ നിന്നും…” എന്നാരംഭിക്കുന്നതാണ് പനാമ യുവജനോത്സവത്തിനുള്ള ഗീതം (Let your will be done !). യുവജനങ്ങള്‍ക്ക് സ്വീകാര്യമായ രീതിയില്‍ ആണ് ഇത് അവതരിപ്പിച്ചിരിക്കുക. സാമൂഹ്യ മാധ്യമങ്ങളില്‍ ഈ നൃത്താവിഷ്‌കാരത്തിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

അലെയിനിലെ സെന്റ് മേരീസ് ദേവാലയാധികാരികളുടെയും പ്രത്യേകിച്ച് അവിടുത്തെ യുവജനങ്ങളുടെയും സഹായസഹകരണങ്ങള്‍ ഈ ദൃശ്യാവിഷ്‌കാരത്തിനു പിന്നില്‍ ഉണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.