ജീസസ് യൂത്ത് മഹാസംഗമം 27 മുതൽ പാലായിൽ

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഏഴായിരത്തോളം ആളുകൾ പങ്കെടുക്കുന്ന ജീസസ് യൂത്ത് മഹാസംഗമം 27 മുതൽ 29 വരെ പാലാ സെന്റ് തോമസ് കോളേജ് ഗൗണ്ടിൽ നടക്കും. കുട്ടികൾ, കൗമാരക്കാർ, യുവജനങ്ങൾ, കുടുംബസ്ഥർ, സന്യസ്തർ, പുരോഹിതർ തുടങ്ങിയ ആറ് വിഭാഗങ്ങളിലായി ആണ് പരിപാടികൾ ക്രമീകരിച്ചിരിക്കുക.

പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാടിന്റെ അധ്യക്ഷതയിൽ കൂടുന്ന സമ്മേളനം സീറോ മലബാർ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ്ജ് ആലഞ്ചേരി ഉദ്‌ഘാടനം ചെയ്യും. സീറോ മലങ്കര സഭാ മേജർ ആർച്ച് ബിഷപ്പ് മാർ ക്ലിമീസ് കത്തോലിക്കാ ബാബാ, ബിഷപ്പ് മാർ റാഫേൽ തട്ടിൽ , മാർ സിൽവസ്റ്റർ പൊന്നുമുത്തൻ, മാർ ജേക്കബ് മുരിക്കൻ, മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ തുടങ്ങിയവർ പങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.