ജീസസ് യൂത്ത് മഹാസംഗമം പാലായിൽ ആരംഭിച്ചു

സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽനി​​​ന്നു​​​ള്ള ഏ​​​ഴാ​​​യി​​​ര​​​ത്തോ​​​ളം ആ​​​ളു​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന ജീ​​​സ​​​സ് യൂ​​​ത്ത് മ​​​ഹാ​​​സം​​​ഗ​​​മം പാ​​​ലാ​​​യി​​​ൽ ആ​​​രം​​​ഭി​​​ച്ചു. ‘ന​​​മ്മു​​​ടെ ആ​​​ത്മീ​​​യനി​​​ധി​​​ക​​​ൾ വീ​​​ണ്ടെ​​​ടു​​​ക്കു​​​ക’ എ​​​ന്ന​​​താ​​​ണ് സം​​​ഗ​​​മ​​​ത്തി​​​ന്‍റെ മു​​​ഖ്യ​​​പ്ര​​​മേ​​​യം.
പാ​​​ലാ സെ​​​ന്‍റ് തോ​​​മ​​​സ് കോ​​​ള​​​ജ് ഗ്രൗ​​​ണ്ടി​​​ൽ ന​​​ട​​​ക്കു​​​ന്ന സ​​​മ്മേ​​​ള​​​നം സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭാ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. എ​​​ല്ലാ മ​​​ത​​​ങ്ങ​​​ളെ​​​യും അം​​​ഗീ​​​ക​​​രി​​​ച്ച് കാ​​​രു​​​ണ്യ​​​ത്തി​​​ന്‍റെ സു​​​വി​​​ശേ​​​ഷ​​​മാ​​​ണ് യു​​​വ​​​ജ​​​ന​​​ങ്ങ​​​ൾ പ്ര​​​ഘോ​​​ഷി​​​ക്കേ​​​ണ്ട​​​തെ​​​ന്ന് ക​​​ർ​​​ദി​​​നാ​​​ൾ പ​​​റ​​​ഞ്ഞു. യു​​​വ​​​ജ​​​ന​​​ങ്ങ​​​ൾ മാ​​​റ്റിനി​​​ർ​​​ത്ത​​​പ്പെ​​​ടേ​​​ണ്ട​​​വ​​​ര​​​ല്ല. അ​​​വ​​​ർ സ​​​മൂ​​​ഹ​​​ത്തെ പ​​​ടു​​​ത്തു​​​യ​​​ർ​​​ത്തേ​​​ണ്ട​​​വ​​​രാ​​​ണ്. യു​​​വ​​​ജ​​​ന​​​ങ്ങ​​​ൾ സ​​​ഭ​​​യോ​​​ട് ചേ​​​ർ​​​ന്നു പ്ര​​​വ​​​ർ​​​ത്തി​​​ക്ക​​​ണം. യു​​​വ​​​ജ​​​ന​​​ങ്ങ​​​ൾ ദൈ​​​വാ​​​ത്മാ​​​വി​​​ന്‍റെ നി​​​ധി​​​ക​​​ളെ ക​​​ണ്ടെ​​​ത്തു​​​ന്ന​​​വ​​​രാ​​​ക​​​ണ​​​മെ​​​ന്നും ജീ​​​സ​​​സ് യൂ​​​ത്തി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ഏ​​​റെ ശ്ലാ​​​ഘ​​​നീ​​​യ​​​മാ​​​ണെ​​​ന്നും ക​​​ർ​​​ദി​​​നാ​​​ൾ പ​​​റ​​​ഞ്ഞു.
പാ​​​ലാ രൂ​​​പ​​​താ​​​ധ്യ​​​ക്ഷ​​​ൻ മാ​​​ർ ജോ​​​സ​​​ഫ് ക​​​ല്ല​​​റ​​​ങ്ങാ​​​ട്ട് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. സ​​​ഭ​​​യു​​​ടെ ശ്ലൈ​​​ഹി​​​ക​​​ പാരമ്പര്യത്തിന്റെ മു​​​റി​​​കെ​​​പ്പിടി​​​ക്കു​​​ന്ന​​​വ​​​രാ​​​ക​​​ണം യു​​​വ​​​ജ​​​ന​​​ങ്ങ​​​ളെ​​​ന്നും വി​​​വി​​​ധ​​​ സ​​​ഭ​​​ക​​​ളെ അ​​​തി​​​ന്‍റെ ത​​​നി​​​മ​​​യി​​​ൽ അം​​​ഗീ​​​ക​​​രി​​​ച്ച് സ​​​ഭ​​​യെ ച​​​ല​​​നാ​​​ത്മ​​​ക​​​മാ​​​ക്കാ​​​ൻ യു​​​വ​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്കു ക​​​ഴി​​​യു​​​മെ​​​ന്നും മാ​​​ർ ക​​​ല്ല​​​റ​​​ങ്ങാ​​​ട്ട് പ​​​റ​​​ഞ്ഞു. യു​​​വാ​​​ക്ക​​​ൾ പ്ര​​​കൃ​​​തി​​​യെ ഒ​​​രു പ​​​രി​​​ശു​​​ദ്ധ പേ​​​ട​​​ക​​​മാ​​​യി കാ​​​ണ​​​ണ​​​മെ​​​ന്നും കാ​​​ത്തു​​​സൂ​​​ക്ഷി​​​ക്ക​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം ആ​​​ഹ്വാ​​​നം ചെ​​​യ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.