കുഞ്ഞുങ്ങളെ ക്രിസ്തുമസിനായി ഒരുക്കാൻ ജീസസ് യൂത്ത് കിഡ്സ് മിനിസ്ട്രി

കുഞ്ഞുങ്ങളുടെ ക്രിസ്തുമസ് ആഘോഷം അർത്ഥപൂർണ്ണമാക്കുന്നതിനായി മെറ്റീരിയലുകൾ തയ്യാറാക്കി ജീസസ് യൂത്ത് കിഡ്സ് മിനിസ്ട്രി. സ്ക്രാച്ച് ആൻഡ് ഡു രീതിയിൽ തയ്യാറാക്കിയിരിക്കുന്ന ഈ മെറ്റീരിയലിൽ ആദം മുതൽ ക്രിസ്തു വരെയുള്ള ഓരോ വ്യക്തികളുടെയും ജീവിതം ചേർത്തിരിക്കുന്നു.

അഞ്ചു കാര്യങ്ങളാണ് കുട്ടികളോട് ചെയ്യുവാൻ നിർദ്ദേശിച്ചിരിക്കുക. ബൈബിൾ വായിക്കുക, എല്ലാ ദിവസവും അവർക്കു ഓഡിയോയിലൂടെ കിട്ടുന്ന കഥ കേൾക്കുക, സ്ക്രാച് ചെയ്തു അന്നന്ന് ചെയ്യാനുള്ള കാര്യങ്ങൾ കണ്ടെത്തുക, ഗോവണിയുടെ ഒരു പടി ഉണ്ടാക്കുക, ആ ദിവസവുമായി ബന്ധപ്പെട്ട ഒരു വസ്തു ആ പടിയിൽ തൂക്കുക തുടങ്ങിയ കാര്യങ്ങളാണ് ചെയ്യേണ്ടത്. ഇതിനോടകം തന്നെ വളരെയേറെ ആളുകളിലേക്ക്‌ എത്തിയ ഈ മെറ്റീരിയൽ മലയാളത്തിലും ഇംഗ്ലീഷിലും ലഭ്യമാണ്.

ബന്ധപ്പെടേണ്ട നമ്പർ ജിഷ- 9605482924, ആൽവിൻ- 9497283397,
ആൻസി- 8891662059, ഷീബ- 9895379035 .

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.