യേശു വീണ്ടും വരുന്നതെപ്പോൾ?

യേശുക്രിസ്തുവിന്റെ രണ്ടാമത്തെ ആഗമനത്തെക്കുറിച്ചു വ്യക്തമായി സഭ പഠിപ്പിക്കുന്നു. അതിനു വേണ്ടി നാം എങ്ങനെയാണ് തയ്യാറെടുക്കേണ്ടത്?
ക്രിസ്തുവിന്റെ രണ്ടാമത്തെ ആഗമനം കത്തോലിക്കാ വിശ്വാസത്തിന്റെ അടിസ്ഥാനം തന്നെയാണ്. സഭയുടെ നിഖ്യാ വിശ്വാസപ്രമാണത്തിൽ നാം ഇതു പ്രഘോഷിക്കുന്നണ്ട്:

അവിടുത്തെ ഏക പുത്രനും ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായിലും ഞാൻ വിശ്വസിക്കുന്നു…… സ്വർഗ്ഗത്തിലേക്കെഴുന്നള്ളി സർവ്വശക്തിയുള്ള പിതാവായ ദൈവത്തിന്റെ വലതുഭാഗത്തു ഇരിക്കുന്നു. അവിടെ നിന്ന് ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കാൻ വീണ്ടും വരുമെന്നും ഞാൻ വിശ്വസിക്കുന്നു.

വളരെ ലളിതമായി നാം ഇതു ഏറ്റുപറയുന്നുവെങ്കിലും പലപ്പോഴും സംശയങ്ങളും വാഗ്വാദങ്ങളും ഉണ്ടാക്കുന്ന വിശ്വാസ മേഖലയാണിത്. സഭ എന്താണ് ക്രിസ്തുവിന്റെ രണ്ടാമത്തെ ആഗമനത്തെക്കുറിച്ചു പഠിപ്പിക്കുന്നത്? എപ്പോഴാണ് ക്രിസ്തുവിന്റെ രണ്ടാമത്തെ ആഗമനം?

കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥത്തിൽ ഒരു ഭാഗം തന്നെ ക്രിസ്തുവിന്റെ രണ്ടാമത്തെ ആഗമനത്തെക്കുറിച്ചു പ്രതിപാദിക്കാൻ മാറ്റി വച്ചിരിക്കുന്നു. “യേശുവിന്റെ സ്വർഗ്ഗാരോഹണത്തോടെ ദൈവത്തിന്റെ പദ്ധതി അതിന്റെ പൂർത്തീകരണത്തിലേക്കു പ്രവേശിച്ചു. നമ്മൾ “അവസാന മണിക്കൂറിൽ ” എത്തിക്കഴിഞ്ഞു. …. ക്രിസ്തുവിന്റെ രാജ്യത്തെക്കുറിച്ചു സഭ നടത്തുന്ന പ്രഘോഷണത്തോടൊപ്പമുള്ള വിസ്മയനീയങ്ങളായ അടയാളങ്ങളിലൂടെ അവിടുത്തെ രാജ്യം അതിന്റെ സാന്നിധ്യം ഇപ്പോൾതന്നെ പ്രകടമാക്കുന്നു. കർത്താവിന്റെ ദൃഷ്ടിയിൽ ഈ സമയം ആത്മാവിന്റെയും സാക്ഷ്യത്തിന്റെയും സമയമാണ്, അതുപോലെ ഇതു സഭയ്ക്ക് പിടികൂടുന്ന ഉത്കണ്ഠയുടെയും തിന്മകളുടെ പരീക്ഷകളുടെയും അവസാനനാളുകളുടെ ഞെരുക്കങ്ങളുടെ തുടക്കത്തിന്റെയും സമയമാാണ്. ഇതു ജാഗ്രതയുടെയും കാത്തിരിപ്പിന്റെയും കാലമാണ്.” (CCC 670, 672)

അപ്പസ്തോലന്മാർക്കു ഈ സത്യം വ്യക്തമായി അറിയാമായിരുന്നതിനാൽ കാലവിളംബം വരുത്താതെതന്നെ ചിലപ്പോൾ, അവരുടെ ജീവിതകാലത്തു തന്നെ ക്രിസ്തു വിണ്ടും വരുമെന്ന് അവർ ദൃഢമായി വിശ്വസിച്ചിരുന്നു.

ക്രിസ്തുവിന്റെ പെട്ടന്നുള്ള ആഗമനത്തെക്കുറിച്ചു മതബോധന ഗ്രന്ഥം പഠിപ്പിക്കുന്നത് ഇപ്രകാരമാണ്: “സ്വർഗ്ഗാരോഹണത്തിനുശഷം ക്രിസ്തുവിന്റെ മഹത്വപൂർണ്ണമായ ആഗമനം, പിതാവു സ്വന്തം അധികാരത്താൽ നിശ്ചയിച്ചുറപ്പിച്ചട്ടുള്ള സമയമോ കാലമോ നിങ്ങൾ അറിയേണ്ട കാര്യമില്ല, എങ്കിലും ആസന്നമായിരിന്നു. യുഗാന്ത്യത്തിലുള്ള ആഗമനവും അതിനുമുമ്പുണ്ടാകാനിരിക്കുന്ന അന്തിമ പരീക്ഷയും ‘താമസിച്ചേക്കാമെങ്കിലും’ എതു നിമിഷത്തിലും ഇതു നിറവേറിയേക്കാം.” (CCC 673).

ക്രിസ്തു മഹത്വത്തിന്റെ സിംഹാസനത്തിൽ ഏതു ദിവസം വേണമെങ്കിലും വരാമെന്നു കത്തോലിക്കർ വിശ്വസിക്കുന്നു. അതുകൊണ്ടാണ് യേശു തന്റെ ശിഷ്യന്മാരോടു സദാ ഒരുങ്ങിയിരിക്കാൻ ആവശ്യപ്പെടുന്നത്.

എന്നാൽ ആ ദിവസത്തെക്കുറിച്ചോ ആ മണിക്കൂറിനെക്കുറിച്ചോ പിതാവിനല്ലാതെ, മറ്റാർക്കും സ്വർഗ്ഗത്തിലെ ദൂതന്മാർക്കോ, പുത്രനു പോലുമോ അറിഞ്ഞു കൂടാ. ശ്രദ്ധാപൂർവ്വം ഉണർന്നിരിക്കുവിൻ, സമയം എപ്പോഴാക്കുന്നു നിങ്ങൾക്കറിവല്ലല്ലോ?വീടു വിട്ടു ദൂരേക്കു പോകുന്ന ഒരുവൻ സേവകർക്ക് അവരവരുടെ ചുമതലയും, കാവൽക്കാരനു ഉണർന്നിരിക്കാനുള്ള കല്പനയും നൽകുന്നതുപോലെയാണിത്. ആകയാൽ ജാഗരൂകരായിരിക്കുവിൻ. എന്തെന്നാൽ ഗ്രഹനാഥൻ എപ്പോൾ വരുമെന്ന് സന്ധ്യക്കോ , അർദ്ധരാത്രിക്കോ കോഴി കൂവുമ്പോഴോ, രാവിലെയോ എന്നു നിങ്ങൾക്കറിഞ്ഞുകൂടാ. അവൻ പെട്ടന്നു കയറി വരുമ്പോൾ നിങ്ങളെ നിദ്രാധീനരായിക്കാണരുതല്ലോ?. ഞാൻ നിങ്ങളോടു പറയുന്നത് എല്ലാവരോടുമായിട്ടാണ് പറയുന്നത്. ജാഗരൂകരായിരിക്കുവിൻ. (മർക്കോ 13:32-37)
ക്രിസ്തുവിന്റെ ആഗമനത്തിനു മുമ്പു സഭ അന്ത്യവിധിക്കു വിധേയമാക്കുമെന്നും വിശ്വാസികൾ പീഡനത്തിനും ഇരയാകുമെന്നു വിശുദ്ധ ഗ്രന്ഥം പഠിപ്പിക്കുന്നു.

ക്രിസ്തുവിന്റെ കാലം മുതലേ ക്രൈസ്തവർ ഉഗ്രമായ പീഡനത്തിനു വിധേയരാകുന്നതിനാൽ എപ്പോഴാണ് അവസാന പീഡ ഉണ്ടാകുന്നതെന്ന് (അതോ അത് ഇപ്പോൾ സംഭവിക്കുന്നുവോ) വിവേചിച്ചറിയുക ബുദ്ധിമുട്ടാണ്.

കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം ഇപ്രകാരം തുടർന്നു പഠിപ്പിക്കുന്നു :

“ക്രിസ്തുവിന്റെ രണ്ടാമത്തെ ആഗമനത്തിനു മുമ്പ് സഭ ഒരു അന്തിമ പരീക്ഷയിലൂടെ കടന്നു പോകേണ്ടതുണ്ട്.അതു പല വിശ്വാസികളുടെയും വിശ്വാസത്തെ പിടിച്ചുകുലുക്കുകയും, ഭൂമിയിലുള്ള അവളുടെ തീർത്ഥാടനത്തോടൊത്തുപോകുന്ന പീഡനം “തിന്മയുടെ രഹസ്യത്തെ” വെളിവാക്കും. മനുഷ്യരുടെ പ്രശ്നനങ്ങൾക്കു പ്രത്യക്ഷമായ ഒരു പരിഹാരമാർഗ്ഗം അതു മനുഷ്യർക്കു വാഗ്ദാനം ചെയ്യുന്ന മതപരമായ ഒരു വഞ്ചനയുടെ രൂപത്തിലായിരിക്കും അത്. സത്യത്തെ പരിത്യജിക്കുക എന്ന വില അവർ അതിനു കൊടുക്കേണ്ടിവരും. മതപരമായ പരമവഞ്ചന അന്തിക്രിസ്തുവിന്റേതായിരിക്കും.” (CCC 675). ഈ അന്തിക്രിസ്തു പരാജയപ്പെടുകയും ക്രിസ്തു മഹത്വത്തിന്റെ സിംഹാസനത്തിൽ വരുമെന്നു കത്തോലിക്കർ വിശ്വസിക്കുന്നു.

കത്തോലിക്കർ എന്ന നിലയിൽ എല്ലാ ദിവസവും ഹൃദയപൂർവ്വം ഒരുങ്ങിയിരിക്കാൻ സഭ നമ്മോടാവശ്യപ്പെടുന്നു. ഓരോ ദിവസവും ഈ ഭൂമിയിലെ അവസാന ദിനം പോലെ ജീവിക്കുക. നമ്മുടെ ജീവിതത്തിന്റെ അവസാനം നമ്മൾ യേശുവിനെ കണ്ടുമുട്ടുമ്പോൾ നമ്മുടെ വ്യക്തിപരമായ വിധി ദിവസമായിരിക്കാം അല്ലങ്കിൽ കർത്താവ് മഹത്വത്തോടെ വീണ്ടും വരുന്ന വിധി ദിവസമായിരിക്കാം. എന്നിരുന്നാലും പ്രവചനങ്ങളും മുൻവിധികളിലും നിന്ന് നമ്മളെത്തന്നെ നമ്മൾ സംരക്ഷിക്കണം. നമ്മൾ ദൈവിക പദ്ധതികൾ അനുസരിച്ചു ജീവിക്കുകയാണങ്കിൽ നമ്മുടെ അന്ത്യദിനം സന്തോഷത്തിന്റേതാകും എന്നതിൽ സംശയം വേണ്ട. അതുകൊണ്ട് ക്രൈസ്തവർക്ക് യേശുവിന്റെ രണ്ടാമത്തെ ആഗമനവും ലോകത്തിന്റെ അവസാനവും, നമ്മുടെ കണ്ണീരു തുടച്ചു നീക്കുകയും ഭൂമിയിലെ കഷ്ടപ്പാടുകൾക്കു അറുതി വരുകയും ചെയ്യുന്ന സുന്ദര നിമിഷമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.