യേശുവിന്റെ രാജത്വം ലൗകിക ഭരണാധികാരികളേക്കാൾ തികച്ചും വ്യത്യസ്തം: ഫ്രാൻസിസ് മാർപാപ്പ

ക്രിസ്തു മറ്റ് രാജാക്കന്മാരെപ്പോലെയല്ല, മറ്റുള്ളവർക്ക് രാജാവാണ്. യേശുവിന്റെ രാജത്വം ലൗകിക ഭരണാധികാരികളേക്കാൾ തികച്ചും വ്യത്യസ്തമാണെന്ന് ക്രിസ്തുരാജന്റെ തിരുനാൾ ദിനത്തിൽ ഫ്രാൻസിസ് മാർപാപ്പ. നവംബർ 21 -ലെ ആഞ്ചലൂസ് സന്ദേശത്തിലാണ് പാപ്പാ ഇക്കാര്യം പറഞ്ഞത്.

“ക്രിസ്തുവിന്റെ രാജത്വം യഥാർത്ഥത്തിൽ മാനുഷിക മാനദണ്ഡങ്ങൾക്കപ്പുറമാണ്. അദ്ദേഹം മറ്റ് രാജാക്കന്മാരെപ്പോലെയല്ല, മറ്റുള്ളവർക്ക് രാജാവാണ്” – പാപ്പാ കൂട്ടിച്ചേർത്തു.

കത്തോലിക്കാ സഭ ലോക യുവജനദിനം ആചരിക്കുന്ന ദിവസം സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിന് അഭിമുഖമായുള്ള ജനാലയിൽ തത്സമയ സംപ്രേക്ഷണം നടത്തുകയായിരുന്നു മാർപാപ്പ. റോം രൂപതയിൽ നിന്നുള്ള യുവജനങ്ങൾ പാപ്പായോടൊപ്പം ഉണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.