“യേശു നിങ്ങളോടൊപ്പമുണ്ട്”: പെന്റഗൺ ആക്രമത്തിന് ഇരകളായവർക്ക് ആശ്വാസമായി ഒരു വൈദികൻ നൽകിയ സന്ദേശം 

2001 സെപ്റ്റംബർ 11 -ന് അമേരിക്കയിൽ നടന്ന ഭീകരാക്രമണത്തിൽ നിരവധിപ്പേരാണ് കൊല്ലപ്പെട്ടത്. എയർലൈൻസ് ഫ്ലൈറ്റ് 77 പെന്റഗണിലേക്ക് ഇടിച്ചിറങ്ങുന്നതിന് ദൃക്‌സാക്ഷിയായ വൈദികനാണ് ഫാ. സ്റ്റീഫൻ മക്ഗ്രോ. ആക്രമണത്തിന് ഇരയായി മരണാസന്നരായ രോഗികൾക്ക് ആശ്വാസം പകരുവാനും “യേശു നിങ്ങളോടൊപ്പമുണ്ട്” എന്ന് പറഞ്ഞുകൊണ്ട് അവരെ നല്ലമരണത്തിനായി ഒരുക്കുവാനും അവസരം ലഭിച്ച ഈ വൈദികൻ  തന്റെ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ്.

നാഷണൽ കാത്തലിക് രജിസ്റ്ററിലെ പത്രപ്രവർത്തകൻ പീറ്റർ ജെസ്സറർ സ്മിത്തിന് നൽകിയ അഭിമുഖത്തിൽ ആണ് ഫാ. സ്റ്റീഫൻ ഇക്കാര്യം പറഞ്ഞത്. അപകടം നടന്ന ദിവസം സ്കൂളിലെ കുട്ടികൾക്കായി വിശുദ്ധ കുർബാന അർപ്പിക്കുവാൻ പോയതായിരുന്നു അദ്ദേഹം. അതിനു ശേഷം ആർലിംഗ്ടൺ സെമിത്തേരിയിൽ ഒരു മൃതസംസ്ക്കാര ശുശ്രൂഷയിൽ പങ്കെടുക്കാൻ പോകുമ്പോഴാണ് ഈ ആക്രമണം നടക്കുന്നത്.

“വേൾഡ് ട്രേഡ് സെന്ററിൽ ബോംബാക്രമണം നടന്നത് 9:35 -ന് ആയിരുന്നു. ഈ സമയം ഞാൻ പെന്റഗണിന് മുന്നിൽ കാറിൽ ഇരിക്കുകയായിരുന്നു. വഴിയിൽ നല്ല ട്രാഫിക് ഉണ്ടായിരുന്നു. അപ്പോൾ ഒരു വിമാനം ഇറങ്ങുന്നത് നോക്കി, ഒരു ക്രാഷ് ലാൻഡിംഗ് പോലെ തോന്നിച്ചു. അത് നേരെ കെട്ടിടത്തിലേക്ക് ആയിരുന്നു വീണത്. പിന്നെ കണ്ണിൽ നിന്നും അത് അപ്രത്യക്ഷമായി.” -വൈദികൻ പറയുന്നു.

അരമണിക്കൂറോളം കഴിഞ്ഞപ്പോഴാണ് ഇത് ഒരു ഭീകരാക്രമണമാണെന്ന് തിരിച്ചറിഞ്ഞത്. ഉടനെ അവിടെ എത്തി മുറിവേറ്റവർക്കും മരിക്കാരായവർക്കും വേണ്ടി പ്രാർത്ഥിക്കുവാൻ ദൈവം അവസരം ഒരുക്കി.  ദൈവത്തിന്റെ പരിപാലനയാണ് ആ സമയം എന്നെ അവിടെ കൊണ്ടുചെന്നെത്തിച്ചതെന്ന് ഞാൻ മനസിലാക്കുന്നു. ഡോക്ടർമാർ വളരെ വേഗത്തിൽ സ്ഥലത്തെത്തി, പിന്നീട് അവർ എന്നെ വിളിച്ചു. എനിക്ക് ആളുകളെ ആത്മീയമായി സഹായിക്കാൻ കഴിഞ്ഞു. ഡോക്ടർമാർ അവരെ ചികിത്സിക്കുന്നതിനിടയിൽ, പ്രാർത്ഥിക്കുവാനും ‘യേശു നിങ്ങളോടൊപ്പമുണ്ട്’ എന്ന് അവരോട് പറയാനും എനിക്ക് സാധിച്ചു” – അദ്ദേഹം വെളിപ്പെടുത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.