അശരണര്‍ക്ക് താങ്ങാകാന്‍ സൈക്കിള്‍ സവാരി നടത്തി ഈശോസഭാ വൈദികര്‍

സമൂഹത്തിലെ ആലംബഹീനരും അശരണരുമായവര്‍ക്ക് താങ്ങാകാന്‍ ഇന്തോനേഷ്യയിലെ ഈശോസഭക്കാര്‍ സൈക്കിള്‍ സവാരി നടത്തി. സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്നും ബേക്കറികളില്‍ നിന്നും മറ്റും അധികമായി വരുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഉള്‍പ്പെടുന്ന 100 പൊതികള്‍ എങ്കിലും 70 കിലോമീറ്ററോളം സഞ്ചരിച്ച് ശേഖരിക്കുക എന്നതായിരുന്നു ലക്ഷ്യം.

ഫുഡ്‌സൈക്കിള്‍ എന്ന സംഘടന കഴിഞ്ഞ ദിവസം ജക്കാര്‍ത്ത നഗരത്തില്‍ കരുണ പങ്കുവയ്ക്കാനുള്ള സവാരി എന്ന പേരില്‍ നടത്തിയ സംരംഭത്തില്‍ 27 ടീമുകള്‍ പങ്കെടുത്തു. അടിസ്ഥാനവസ്തുക്കള്‍ അടങ്ങുന്ന 3800 പാക്കറ്റുകള്‍ അത്യാവശ്യക്കാര്‍ക്ക് എത്തിക്കുവാനുള്ള ശ്രമമാണവര്‍ നടത്തിയത്. ഈ സംരംഭത്തില്‍ പങ്കുചേര്‍ന്ന സൈക്കിള്‍ ടീമുകളെ കൂടാതെ ധാരാളം സാധാരണക്കാരും 50 കിലോമീറ്റര്‍ എങ്കിലും സഞ്ചരിച്ച് 2,50,000 ഇന്തോനേഷ്യന്‍ രൂപാ സംഭാവനയായി നല്‍കി.

10000-ഓളം ആളുകള്‍ക്ക് ഈ സംരംഭത്തില്‍ നിന്ന് സഹായം ലഭിച്ചു. സംരംഭത്തില്‍ പങ്കെടുത്ത എല്ലാവരോടും ആരോഗ്യനിയന്ത്രണ നിയമങ്ങള്‍ പാലിക്കണമെന്നും ആള്‍ക്കൂട്ടം ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു എന്ന് സംഘാടകനും ഇന്തോനേഷ്യ ഫുഡ്‌സൈക്കിള്‍ സംരഭത്തിന്റെ സ്ഥാപകനുമായ ഹെര്‍മ്മന്‍ അന്‍ഡ്രിയാന്‍തോ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.