ജയില്‍ജീവിതം നയിക്കുന്ന ഫാ. സ്റ്റാന്‍ സ്വാമിയുടെ 84-ാം ജന്മദിനം ആഘോഷിച്ച് ജസ്യൂട്ട് വൈദികര്‍

ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ നിന്ന് അറസ്റ്റ് ചെയ്ത് ജയിലിലടച്ച ജസ്യൂട്ട് വൈജികന്‍ ഫാ. സ്റ്റാന്‍ സ്വാമിയുടെ 84-ാം ജന്മദിനം ലോകത്തിന്റെ വിവിധ കോണുകളിലുള്ള ക്രൈസ്തവനേതാക്കളും മനുഷ്യാവകാശ സംഘടനകളും ചേര്‍ന്ന് ആഘോഷിച്ചു. ജന്മദിനത്തില്‍ ഫാ. സ്റ്റാന്‍ സ്വാമിയുടെ ജയിലിലെ 200- ാം ദിനം കൂടിയാണ് കടന്നുപോയത്. അദ്ദേഹത്തിന്റെ ആരോഗ്യത്തിനും ദീര്‍ഘായുസ്സിനും വേണ്ടിയുള്ള പ്രാര്‍ത്ഥനകളായിരുന്നു ജന്മദിനാഘോഷത്തില്‍ നിറഞ്ഞുനിന്നത്. അദ്ദേഹത്തോടുള്ള ഐക്യവും സ്‌നേഹവും പ്രകടിപ്പിച്ചുകൊണ്ട് കേക്ക് മുറിക്കലും നടത്തി.

ലോകത്തിന്റെ വിവിധ കോണുകളിലുള്ള ജസ്യൂട്ട് വൈദികരാണ് ഓണ്‍ലൈനായി നടത്തിയ ജന്മദിനാഘോഷത്തിന് നേതൃത്വം നല്‍കിയത്. തമിഴ്‌നാട്ടിലെ ട്രിച്ചി രൂപതയില്‍ നിന്ന് അച്ചന്റെ കുടുംബാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ‘പ്രിയപ്പെട്ട അച്ചാ, ഞങ്ങള്‍ അങ്ങയോടൊപ്പമുണ്ട്, അങ്ങേയ്ക്കുവേണ്ടി ഞങ്ങള്‍ തുടര്‍ന്നും പ്രാര്‍ത്ഥിക്കുന്നു’ – ഫാ. സ്റ്റാന്‍ സ്വാമിയുടെ സഹോദരന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ രോഗാവസ്ഥ പരിഗണിച്ചെങ്കിലും അദ്ദേഹത്തെ ജയില്‍മോചിതനാക്കാന്‍ വേണ്ട കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്യണമെന്ന് മറ്റ് കുടുംബാംഗങ്ങളും അഭ്യര്‍ത്ഥിച്ചു.

ഫാ. സ്റ്റാന്‍ സ്വാമി ജയിലിലാണെങ്കിലും ദൈവത്തിന്റെ സമ്മാനമായ അദ്ദേഹത്തിന്റെ ജീവിതം ഞങ്ങളും അദ്ദേഹത്തിന്റെ സഹായം സ്വീകരിച്ചിട്ടുള്ള അനേകരും ചേര്‍ന്ന് ആഘോഷിക്കുകയാണ് എന്ന് ജസ്യൂട്ട് വൈദികനായ ഫാ. സന്താനം അറിയിച്ചു.

പാര്‍ക്കിന്‍സണ്‍സ് ഉള്‍പ്പെടെയുള്ള പലവിധ രോഗങ്ങള്‍ അലട്ടുന്ന ഫാ. സ്റ്റാന്‍ സ്വാമിയെ കഴിഞ്ഞ ഒക്ടോബര്‍ 9 -നാണ് ജയിലിലടച്ചത്. ജാര്‍ഖണ്ഡിലെ ആദിവാസികളുടെ ഇടയില്‍ പ്രവര്‍ത്തിച്ചിരുന്ന ജസ്യൂട്ട് വൈദികനും മനുഷ്യാവകാശപ്രവര്‍ത്തകനുമായ ഫാ. സ്റ്റാന്‍ സ്വാമി മുപ്പതു വര്‍ഷത്തിലധികമായി ആദിവാസി സമൂഹങ്ങളുടെ ഭൂമി, വനസംരക്ഷണ സമരങ്ങള്‍, തുല്യവേതനം തുടങ്ങിയവയുടെ പോരാട്ടത്തിലായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.