മനുഷ്യക്കടത്തിന് ഇരയായവർക്ക് സഹായമേകി ജെസ്യൂട്ട് വൈദികർ

ഇന്തോനേഷ്യയിൽ മനുഷ്യക്കടത്തിന് ഇരയായവർക്ക് സഹായഹസ്തമായി ജെസ്യൂട്ട് വൈദികർ. ആഭ്യന്തര കുടിയേറ്റക്കാർ, ജോലി അന്വേഷിക്കുന്നവർ, മറ്റ് അയൽരാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർ എന്നിവരാണ് മനുഷ്യക്കടത്തിന് പ്രധാനമായും ഇരകളാകുന്നത്.

“കുടിയേറ്റ തൊഴിലാളികളും മനുഷ്യക്കടത്തിന് ഇരകളായവരും വളരെയേറെ ദുരിതത്തിലൂടെയാണ് കടന്നുപോകുന്നത്. ദേശീയ – അന്തർദേശീയ ശൃംഖലയിലെ ക്രിമിനൽ ഗ്രൂപ്പുകളിൽപെട്ട് നിരവധി ചെറുപ്പക്കാർ ലൈംഗികചൂഷണത്തിന് ഇരകളാകുന്നു. 16-നും 19-നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളെ ഇവർ ലൈംഗിക അടിമകളാക്കി മാറ്റുന്നു. ആളുകളെ വാൻതോതിൽ വിദേശരാജ്യങ്ങളിലേയ്ക്ക് കയറ്റി അയയ്ക്കുന്നതും ഇവിടെ വ്യാപകമാകുന്നു” – ഇന്തോനേഷ്യൻ ജെസ്യൂട്ട് സംഘടനയായ ഫ്രണ്ട്ഷിപ്പ് ആൻഡ് ഹ്യുമാനിറ്റിയുടെ ഡയറക്ടറായ ഫാ. ഇഗ്നേഷ്യസ് ഇസ്മാർട്ടോനോ പറയുന്നു. നിരവധി സന്യാസിനികളും മനുഷ്യക്കടത്തിന് ഇരകളായവരെ സംരക്ഷണമേകുന്നുണ്ട്.

ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ റിപ്പോർട്ട് അനുസരിച്ച്, 2016-ൽ 40.3 ദശലക്ഷം ആളുകൾ മനുഷ്യക്കടത്തിന് ഇരകളായിരുന്നു. അതിൽ 70 % സ്ത്രീകളും പെൺകുട്ടികളും ആയിട്ടുള്ളവരാണ്. കോവിഡ് പകർച്ചവ്യാധി സ്ഥിതി കൂടുതൽ വഷളാക്കിയതായി നിരീക്ഷകർ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.