നാസികൾ കൊലപ്പെടുത്തിയ ജെസ്യൂട്ട് വൈദികൻ

ആൽഫ്രഡ് ഫ്രീഡ്രിക്ക് ഡെൽപ്പ് 1907 സെപ്റ്റംബർ 15-ന് ജർമ്മനിയിലെ മാൻഹൈമിൽ ജനിച്ചു. അമ്മ കത്തോലിക്കനും അച്ഛൻ പ്രൊട്ടസ്റ്റന്റും ആയിരുന്നു. ലൂഥറൻ വിശ്വാസിയായി വിദ്യാഭ്യാസം നേടിയ അദ്ദേഹം പതിനാലാമത്തെ വയസ്സിൽ കത്തോലിക്കാ സഭയിൽ ചേരുവാൻ തീരുമാനിച്ചു. ഒരു കത്തോലിക്കനെന്ന നിലയിൽ മാതൃകാജീവിതം നയിച്ച വ്യക്തിയായിരുന്നു അദ്ദേഹം. 1926-ൽ അദ്ദേഹം ജെസ്യൂട്ട് സഭയിൽ ചേർന്നു.

തുടർന്നുള്ള പത്തു വർഷങ്ങളിൽ അദ്ദേഹം വൈദികപഠനം തുടർന്നു. ചെറുപ്പക്കാരുമായി സുവിശേഷവത്ക്കരണം നടത്തുന്നതിനിടയിൽ, നാസി ഭരണകൂടത്തിനിടയിൽ ഇത് കൂടുതൽ സങ്കീർണ്ണമായി. 1937-ൽ അദ്ദേഹം മ്യൂണിക്കിൽ വൈദികനായി. മ്യൂണിക്ക് സർവകലാശാലയിൽ തത്വചിന്തയിൽ ഡോക്ടറേറ്റ് ചെയ്യാനുള്ള അവസരം രാഷ്ട്രീയകാരണങ്ങളാൽ നിരസിക്കപ്പെട്ടു. അതിനുശേഷം ഫാ. ഡെൽപ് 1941-ൽ രണ്ടാം ലോക മഹായുദ്ധം അടിച്ചമർത്തപ്പെടുന്നതുവരെ ജെസ്യൂട്ട് മാസികയായ സ്റ്റിമ്മൻ ഡെർ സെയ്റ്റിനായി (ദി വോയ്സ് ഓഫ് ടൈംസ്) പ്രവർത്തിച്ചു.

മ്യൂണിക്കിലെ സെന്റ് ജോർജ്ജ് പള്ളിയുടെ റെക്ടറായി അദ്ദേഹത്തെ നിയമിച്ചു. അവിടെ നിന്ന് തടങ്കൽപ്പാളയങ്ങളിലേയ്ക്ക് അയയ്ക്കാതിരിക്കാൻ യഹൂദരെ സ്വിറ്റ്സർലൻഡിലേയ്ക്ക് രക്ഷപ്പെടാൻ രഹസ്യമായി ഈ വൈദികൻ സഹായിച്ചു. പീഡനത്തിനിടയിൽ ചെറുത്തുനിൽക്കാനും പ്രതീക്ഷയോടെ മുൻപോട്ട് പോകുവാനും വിശ്വാസികളെ അദ്ദേഹം തന്റെ പ്രസംഗത്തിലൂടെ പ്രേരിപ്പിച്ചു. 1944 ജൂലൈ 20 -ന് ഹിറ്റ്‌ലർക്കെതിരായ ഗൂഡാലോചന പരാജയപ്പെട്ടതിനെത്തുടർന്ന് ഒരു പ്രത്യേക ഗസ്റ്റപ്പോ കമ്മീഷൻ അംഗങ്ങളെ ചോദ്യം ചെയ്തു. ഫാ. ഡെൽപ്പിനെ എട്ടു ദിവസത്തിന് ശേഷം മ്യൂണിക്കിൽ അറസ്റ്റ് ചെയ്തു. അദ്ദേഹത്തിനെതിരെ ആരോപിച്ച കേസിനെ തുടർന്ന് ടെഗലിലെ ബെർലിൻ ജയിലിലേക്ക് കൊണ്ടുപോയി. അവിടെ അദ്ദേഹം രഹസ്യമായി വി. കുർബാന അർപ്പിച്ചു.

1945 ജനുവരി 11 -ന് ജഡ്ജി റോളണ്ട് ഫ്രീസ്ലർ അദ്ധ്യക്ഷനായ ജനകീയ കോടതി അദ്ദേഹത്തെ വിചാരണ ചെയ്തു. കടുത്ത രാജ്യദ്രോഹക്കുറ്റം ചുമത്തി അദ്ദേഹത്തെ തൂക്കിക്കൊല്ലാൻ വിധിച്ചു. 1944 ജൂലൈ 20 -ലെ ഗൂഡാലോചനയിൽ പങ്കെടുത്തതിന് കോടതി അദ്ദേഹത്തെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയില്ല. പക്ഷേ അദ്ദേഹത്തിന്റെ ഒരു പുരോഹിതനെന്ന നിലയിലുള്ള സേവനം, ക്രിസ്തീയ വീക്ഷണം എന്നിവ അദ്ദേഹത്തെ ശിക്ഷിക്കാൻ മതിയായ കാരണങ്ങളായിരുന്നു.

ജെസ്യൂട്ട് സഭയിൽ നിന്നും രാജിവച്ചാൽ അദ്ദേഹത്തെ മോചിപ്പിക്കാമെന്നു ഗസ്റ്റപ്പോ വാഗ്ദാനം ചെയ്തു. പക്ഷേ അദ്ദേഹം അത് നിരസിക്കുകയും 1945 ഫെബ്രുവരി രണ്ടിന് വധിക്കപ്പെടുകയും ചെയ്തു. അദ്ദേഹത്തിന്റെ മൃതദേഹം സംസ്‌കരിച്ച് ചിതാഭസ്മം ഒരു അജ്ഞാത സ്ഥലത്ത് വിതറുകയാണ് ചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.