ജസ്സെയുടെ വൃക്ഷം വിചിന്തനങ്ങൾ: ഡിസംബർ 13 – സാമുവേൽ

ഫാ. ജെയ്സൺ കുന്നേൽ

ഇസ്രായേലിലെ അവസാനത്തെ ന്യായധിപനായിരുന്നു സാമുവേൽ. ഫിലിസ്ത്യരിൽ നിന്നും ഇസ്രായേൽ ജനം വിമോചനം പ്രാപിക്കാൻ ദൈവം ജനത്തിന് സാമുവേലിലൂടെ നിർദ്ദേശം നൽകി. ദൈവജനത്തെ ഒന്നിപ്പിച്ചുനിർത്താനായി ഇസ്രായേലിലെ ആദ്യത്തെ രാജാക്കന്മാരായ സാവൂളിനെയും ദാവീദിനെയും അഭിഷേകം ചെയ്തത് സാമുവേൽ എന്ന വിശുദ്ധ മനുഷ്യനാണ്.

സാമുവേലിനെ അവന്റെ അമ്മയായ ഹന്ന ദൈവത്തില്‍ നിന്നു ചോദിച്ചുവാങ്ങിയതാണ് (1 സാമു. 1:20). മറ്റൊരു രീതിയിൽ പറഞ്ഞാല്‍, ഹൃദയം നൊന്തു കരഞ്ഞുപ്രാർത്ഥിച്ചതിന്റെ ഫലം (1 സാമു. 1:9). ദൈവത്തിൽ നിന്നു ചോദിച്ചുവാങ്ങിയ സാമുവേൽ എന്നും ദൈവഹിതമനുസരിച്ചാണ് ജീവിച്ചിരുന്നത്. ബാലനായ യേശു, ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിൽ വളർന്നുവന്നു എന്നു ലൂക്കാ സുവിശേഷകൻ രേഖപ്പെടുത്തിയിട്ടുണ്ട്. യേശുവിന്റെ പഴയനിയമ പ്രതിരൂപമായ ബാലനായ സാമുവേലും, കർത്താവിന്റയും മനുഷ്യരുടെയും പ്രീതിയിലാണ് വളർന്നുവന്നത്. (1 സാമു. 2:26).

ഇന്നത്തെ ദിവസം സാമുവേലിന്റെ ജീവിതം രണ്ടു കാര്യങ്ങൾ നമ്മെ ഓർമ്മപ്പെടുത്തുന്നു. ഒന്നാമതായി ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിൽ വളരുക. രണ്ടാമതായി സാമുവേലിന്റ അമ്മയെപ്പോലെ കർത്താവിന്റെ മുമ്പിൽ ഹൃദയവികാരങ്ങൾ പകരാൻ സമയം കണ്ടെത്തുക. അപ്പോൾ ലഭിക്കുന്ന ഉത്തരങ്ങൾക്ക് ശാശ്വതസമാധാനവും സന്തോഷവും നൽകാൻ കഴിയും.

ഫാ. ജെയ്സൺ കുന്നേൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.