ജസ്സെയുടെ വൃക്ഷം വിചിന്തനങ്ങൾ: ഡിസംബർ 10 – ജ്വോഷ്വ

ഫാ. ജെയ്സൺ കുന്നേൽ

വാഗ്ദാനങ്ങളിൽ വിശ്വസ്തതനായ ദൈവം വാഗ്ദത്തഭൂമി ഇസ്രായേൽ ജനത്തിനു സമ്മാനിച്ചു. വാഗ്ദത്തഭൂമിയായ കാനാൻദേശം കരസ്ഥമാക്കാൻ ഇസ്രായേൽ ജനത്തെ നയിച്ച വ്യക്തി ജ്വോഷ്വ ആണ്. ജ്വോഷ്വായുടെ ജീവിതത്തിൽ തുടർച്ചയായ വിജയങ്ങൾ നമുക്ക് കാണാൻ കഴിയും. ദൈവത്തോടു വിശ്വസ്തനായിരുന്ന ഈശോ എന്ന പേരിന്റെ ഉത്ഭവം ജ്വോഷ്വ എന്ന പേരിൽ നിന്നാണ്. അതിന്റെ അർത്ഥം ‘യഹോവ രക്ഷിക്കുന്നു’ എന്നാണ്. ലോകരക്ഷകൻ തിരഞ്ഞെടുത്ത പേരിന്റെ അവകാശിയാണ് ജ്വോഷ്വ. ജ്വോഷ്വായോടു ദൈവം ഇപ്രകാരം പറയുന്നു: “നിറെ ആയുഷ്‌കാലത്തൊരിക്കലും ആര്‍ക്കും നിന്നെ തോല്‍പിക്കാന്‍ സാധിക്കുകയില്ല. ഞാന്‍ മോശയോടുകൂടെ എന്നപോലെ നിന്നോടുകൂടെയും ഉണ്ടായിരിക്കും” (ജോഷ്വ 1:5 ).

ആർക്കും തോൽപിക്കാൻ സാധിക്കാത്ത വിധം ജോഷ്വ മാറിയത് ദൈവസാന്നിധ്യം കൂടെ ഉണ്ടായിരുന്നതുകൊണ്ടാണ്. ദൈവം മനുഷ്യനായി അവതരിച്ചത് മനുഷ്യന്റെ ഒപ്പമായിരിക്കാനാണ്. ദൈവത്തിനൊപ്പം യാത്ര ചെയ്യുന്ന ആരെയും ആർക്കും തോൽപ്പിക്കാൻ കഴിയില്ല എന്ന സത്യമാണ് ജോഷ്വായുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നത്.

ഫാ. ജെയ്സൺ കുന്നേൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.