ജസ്സെയുടെ വൃക്ഷം വിചിന്തനങ്ങൾ: ഡിസംബർ 08 – ജോസഫ്

പഴയനിയമത്തിലെ ജോസഫ് ആഗമനകാലത്തിന്റെ ചൈതന്യമാണ്. പിതാവായ യാക്കോബ് ജോസഫിനോടു കാണിച്ച സ്നേഹം ദൈവപിതാവ് തന്റെ പുത്രനായ ക്രിസ്തുവിനോടു കാണിച്ച താൽപര്യത്തിന്റെ സ്നേഹത്തിന്റെ ഒരു പ്രതിദർപ്പണം തന്നെയാണ്. പക്ഷേ, ആ സ്നേഹത്തിൽ സഹനങ്ങളും തിരസ്കരണങ്ങളും അടങ്ങിയിട്ടുണ്ട്.

മാമ്മോദീസായിലൂടെ ക്രിസ്തുവിന്റെ മൗതീകശരീരമായ സഭയുടെ അംഗങ്ങളായി നാം തീർന്നു. ജോസഫിനെപ്പോലെ ദൈവത്തിന്റെ പ്രീതി നമ്മിൽ സംജാതമായി. ദൈവത്തിന്റെ സ്നേഹം സഹനങ്ങളിലൂടെയും കുരിശുകളിലൂടെയുമേ വിജയക്കൊടി പാറിക്കുകയുള്ളൂ എന്ന് ജോസഫ് നമ്മെ പഠിപ്പിക്കുന്നു. യാക്കോബ് കാണിച്ച സ്നേഹത്തിന് ജോസഫ് എന്നും പ്രത്യുത്തരം നൽകി. ദൈവസ്നേഹം ആഴത്തിൽ പതിഞ്ഞ ഒരു വ്യക്തിക്ക് പാപത്തിൽ വീഴാൻ കഴിയുകയില്ല എന്നതിന്റെ ഉത്തമ ഉദാഹരണമാണ് പഴയനിയമ ജോസഫ്.

തിന്മയുടെ അതിശക്തമായ അനുകൂല സാഹചര്യങ്ങൾ വരുമ്പോഴും “ഞാൻ എങ്ങനെയാണ് ഇത്ര നീചമായി പ്രവർത്തിച്ച് ദൈവത്തിനെതിരായി പാപം ചെയ്യുക?” (ഉൽ. 39:9) എന്ന് സ്വയം പറയണമെങ്കിൽ നമ്മിലും ഒരു ജോസഫാരൂപി (Spirit of Joseph) ഈ ആഗമനകാലത്ത് രൂപപ്പെടുത്തണം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.