ജസ്സെയുടെ വൃക്ഷം വിചിന്തനങ്ങൾ: ഡിസംബർ 19 – ജെറമിയ

ഫാ. ജെയ്സൺ കുന്നേൽ

ഇസ്രായേലിന്റെ പ്രവാചകൻ എന്ന വിളിയിലും ദൗത്യത്തിലും വളരെ സഹനങ്ങൾ അനുഭവിച്ച കണ്ണീരിന്റെ പ്രവാചകൻ എന്നറിയപ്പെടുന്ന ജെറമിയായെ ആണ് ജസ്സെയുടെ വൃക്ഷത്തിൽ ഇന്ന് നാം കണ്ടുമുട്ടുന്നത്.

ഇസ്രായേൽക്കാരെ അവരുടെ കാപട്യത്തിൽ നിന്നു പുറത്തു കൊണ്ടുവരാൻ പരിശ്രമിച്ച ജെറമിയ പ്രവാചകൻ, സഹനത്തിന്‍റെയും സ്വയം ശൂന്യവത്ക്കരണത്തിന്‍റെയും പ്രതീകമായി. ദൈവവചനത്താലും ജീവിതസാക്ഷ്യത്താലും ദൈവജനത്തെ പിന്താങ്ങിയ വ്യക്തിയായിരുന്നു ജെറമിയ. “പിഴുതെറിയാനും തച്ചുടക്കാനും നശിപ്പിക്കാനും തകിടംമറിക്കാനും നിർമ്മിക്കാനും നട്ടുവളർത്താനുമായിട്ടാണ് ജെറമിയ നിയോഗിക്കപ്പെട്ടത് (ജെറ. 1:10).

വചനം മാംസമയവന്റെ പിറവിത്തിരുനാളിനൊരുങ്ങുമ്പോൾ വചനത്തിന്റെ പ്രവാചകനായ ജെറമിയായെപ്പോലെ ദൈവവചനത്തിന്റെ മാസ്മരികശക്തി തിരിച്ചറിയുക, അതനുസരിച്ച് ജീവിതത്തെ ക്രമപ്പെടുത്തുക. ദൈവവചനമനുസരിച്ച് ജീവിതം മെനയുന്നതല്ലേ വചനം മാംസം ധരിച്ചവനു കൊടുക്കാൻ കഴിയുന്ന ഏറ്റവും നല്ല സമ്മാനം. വചനദൗത്യത്താല്‍ വളരെയധികം സഹിക്കേണ്ടിവന്ന ജെറമിയ ഈ കാലഘട്ടത്തിൽ വചനത്തെപ്രതി നിന്ദനം ഏറ്റുവാങ്ങുന്നവർക്ക് പ്രതീക്ഷയുടെ നങ്കൂരമാണ്. കരച്ചിൽ നിർത്തി കണ്ണീർ തുടയ്ക്കൂ. നിന്റെ യാതനകൾക്ക് പ്രതിഫലം ലഭിക്കും; ശത്രുക്കളുടെ ദേശത്തുനിന്ന് അവർ തിരികെ വരും” (ജെറ. 31:16).

ഫാ. ജെയ്സൺ കുന്നേൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.