ജസ്സെയുടെ വൃക്ഷം വിചിന്തനങ്ങൾ: ഡിസംബർ 18 – ഏശയ്യാ

ഫാ. ജെയ്സൺ കുന്നേൽ

ദൈവത്തിന്റെ വിളിയോട് ഉദാരതയോടെ പ്രത്യുത്തരിച്ച ബി.സി. എട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഏശയ്യാ പ്രവാചകനാണ് ഇന്നത്തെ ചിന്താവിഷയം.

പ്രതീക്ഷയ്ക്ക് യാതൊരു വകയും ഇല്ലാത്തപ്പോഴും ഇസ്രായേലിനെ പ്രതീക്ഷിക്കാൻ പഠിപ്പിച്ച വ്യക്തിയാണ് ഏശയ്യാ. സഹനങ്ങളുടെ മഴവെള്ളപ്രവാഹത്തെ ദൈവസ്നേഹത്തിന്റെ തടയിണ കെട്ടി സംരക്ഷണവലയം തീർത്ത വലിയ പ്രവാചകൻ. പ്രതിസന്ധികളിൽ സഹായം തേടി അന്യദൈവങ്ങളുടെ പിറകെ പോകാതെ ചരിത്രനിയന്താവായ ദൈവത്തിൽ ഉറച്ചുവിശ്വസിക്കുകയും ധൈര്യം അവലംബിക്കുകയും ചെയ്ത ഏശയ്യായിലൂടെയാണ് എമ്മാനുവേൽ പ്രവചനം സംഭവിക്കുന്നത് (ഏശയ്യാ 7:1- 17).

ഈശോ പരസ്യജീവിതമാരംഭിക്കുമ്പോൾ ലൂക്കായുടെ സുവിശേഷത്തിൽ തന്റെ ജീവിതലക്ഷ്യം പരസ്യമാക്കുന്നുണ്ട് (ലൂക്കാ 4:18-19). ദൈവമായ കര്‍ത്താവിന്റെ ആത്‌മാവ്‌ എന്റെ മേല്‍ ഉണ്ട്‌. പീഡിതരെ സദ്വാര്‍ത്ത അറിയിക്കുന്നതിന്‌ അവിടുന്ന്‌ എന്നെ അഭിഷേകം ചെയ്‌തിരിക്കുന്നു. ഹൃദയം തകര്‍ന്നവരെ ആശ്വസിപ്പിക്കാനും തടവുകാര്‍ക്ക് മോചനവും ബന്ധിതര്‍ക്ക് സ്വാതന്ത്യ്രവും പ്രഖ്യാപിക്കാനും കര്‍ത്താവിന്റെ കൃപാവല്സരവും നമ്മുടെ ദൈവത്തിന്റെ പ്രതികാരദിനവും പ്രഘോഷിക്കാനും വിലപിക്കുന്നവര്‍ക്ക് സമാശ്വാസം നല്‍കാനും എന്നെ അയച്ചിരിക്കുന്നു (ഏശയ്യാ 61:1-2).

പ്രതീക്ഷയുടെ തിരുനാളായ ക്രിസ്തുമസിനൊരുങ്ങുമ്പോൾ ഏശയ്യാ പ്രവാചകനെപ്പോലെ ജിവിതലക്ഷ്യം മറക്കാതെ ജീവിക്കാൻ കഴിഞ്ഞാൽ, ഉന്നതത്തിലേയ്ക്കുള്ള നോട്ടം പിഴക്കാതിരുന്നാൽ ഞാനും അനുഗ്രഹീതനാകും.

ഫാ. ജെയ്സൺ കുന്നേൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.