ജസ്സെയുടെ വൃക്ഷം വിചിന്തനങ്ങൾ: 3 നോഹ

ഫാ. ജെയ്സൺ കുന്നേൽ

നോഹയുടെയും പെട്ടകത്തിന്റെയും കഥയിൽ കപടതയും വഞ്ചനയും നിറഞ്ഞ പാപത്തിന്റെ സ്വഭാവും കാരുണ്യം കരുതലുമുള്ള ദൈവ പിതാവിന്റെ സ്നേഹവും വരച്ചുകാട്ടുന്നു. നമ്മൾ ചെയ്യുന്ന ഏറ്റവും രഹസ്യ പാപങ്ങൾ പോലും നമുക്കുപോലും ഗ്രഹിക്കാത്ത രീതിയിൽ നമ്മളെയും മറ്റുള്ളവരെയും ബാധിക്കുന്നു. നോഹയുമായുള്ള ഉടമ്പടിയിലൂടെ “പുതിയ സൃഷ്ടി”ക്കുള്ള അവസരം ദൈവം നമുക്കു തുറന്നു തന്നു. ഈശോമിശിഹായിൽ കരഗതമാകാൻ പോകുന്ന പുതു ജീവന്റെ മുന്നാസ്വാദനം ആയിരുന്നു നോഹയുമായുള്ള ദൈവത്തിന്റെ മഴവിൽ ഉടമ്പടി. പാപം ഉപക്ഷിച്ചു ഈശോമിശിഹായുടെ വഴിയെ നടക്കുക എന്നതാണ് ഈ ഉടമ്പടിയുടെ കാതൽ.

ആഗമന കാലം പാപത്തെ ഉപേക്ഷിച്ചു ദൈവ സമാഗമത്തിന്റെ പെട്ടകത്തിൽ അഭയം തേടുവാനുള്ള ക്ഷണമാണ്. ആകാശത്തു മഴവില്ല് വിരിയുന്നതു കാണുമ്പോൾ പാപത്തെ വെടിയാനും രക്ഷകനെ പുൽകുവാനും ജസ്സയുടെ വൃക്ഷത്തിലെ നോഹ നമ്മളെ ഓർമ്മിപ്പിക്കുന്നു.

ജസ്സെയുടെ വൃക്ഷം വിചിന്തനങ്ങൾ

ഏശയ്യാ പ്രവാചകന്റെ വാഗ്ദാനമനുസരിച്ചു വാഗ്ദത്ത മിശിഹാ വരുന്നത് ദാവീദിന്റെ സന്തതി പരമ്പരയിലാണ്. “ജെസ്സയുടെ കുറ്റിയില്‍നിന്ന്‌ ഒരു മുള കിളിര്‍ത്തുവരും; അവന്‍െറ വേരില്‍നിന്ന്‌ ഒരു ശാഖ പൊട്ടിക്കിളിര്‍ക്കും.”(ഏശയ്യാ 11:1). ജെസ്സയുടെ കുറ്റി എന്ന പരാമർശം മിശിഹായുടെ പൂർവ്വപിതാക്കന്മാരിലേക്കും കന്യകയിൽ നിന്നുള്ള ജനനത്തിലേക്കും വിരൽ ചൂണ്ടുന്നു.

ജെസ്സയുടെ വൃക്ഷത്തെക്കുറിച്ചുള്ള ചിന്തകൾ രക്ഷാകര ചരിത്രത്തിന്റെ ഉള്ളറകളിലേക്കു യാത്ര ചെയ്യുന്നതിനു നമ്മെ സഹായിക്കും. ക്രൈസ്തവ വിശ്വാസത്തിന്റെ കേന്ദ്ര വിഷയങ്ങളിലൊന്നായ മിശിഹായുടെ മനുഷ്യവതാരത്തിന്റെ ഓർമ്മ പുതുക്കുമ്പോൾ ജസ്സെയുടെ വൃക്ഷത്തിന്റെ ചിന്തകൾ ആഗമനകാലത്തെ അഥവാ മംഗള വാർത്ത കാലത്തെ സമ്പന്നമാക്കും.

ഫാ. ജെയ്സൺ കുന്നേൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.