ജസ്സെയുടെ വൃക്ഷം വിചിന്തനങ്ങൾ: 2- ആദവും ഹവ്വായും

ഫാ. ജെയ്സൺ കുന്നേൽ

ആദ്യ മാതാപിതാക്കളായ ആദവും ഹവ്വായും വഴിയാണ് പാപം മനുഷ്യ ചരിത്രത്തിന്റെ ഭാഗമാകുന്നത്. ദൈവത്തിനു സമനാകാനുള്ള ആഗ്രഹത്തിൽ നിന്നാന്ന് അനുസരണക്കേടു കാട്ടി വിലക്കപ്പെട്ട കനി ഭക്ഷിച്ചത്.

ദൈവത്തിന്റെ ഛായയിൽ സൃഷ്ടിക്കപ്പെട്ട നമുക്കു ദൈവീക ജീവനിൽ പങ്കാളിത്തം ലഭിക്കുന്നത് ദൈവത്തിന്റെ വ്യവസ്ഥകൾക്കനുസരിച്ചു ജീവിക്കുമ്പോഴാണ്, അല്ലാതെ നമ്മുടെ വ്യവസ്ഥകളും താൽപര്യങ്ങളുമനുസരിച്ചു ജീവിക്കുമ്പോഴല്ല. സകലതും സൃഷ്ടിച്ചവന്റെ ഹിതത്തിനു കീഴ്പ്പെടാനും ദൈവവുമുള്ള നമ്മുടെ ബന്ധത്തിലെ ശരിയായ ബഹുമാനം നിലനിർത്താൻ സാധിക്കാത്തതുമാണ് മാനവരാശിയുടെ പാപത്തിലേക്കും പതനത്തിലേക്കും ക്ഷണിച്ചത്.

എന്നാൽ മിശിഹായുടെ അനുസരണത്തിന്റെ സുവിശേഷത്തിൽ ഭൂമിയിൽ എങ്ങനെ പൂർണ്ണ മനുഷ്യനായി ജിവിച്ചു ദൈവത്തെ പ്രീതിപ്പെടുത്താം എന്ന രസതന്ത്രം ഒളിഞ്ഞു കിടപ്പുണ്ട്.

ഫാ. ജെയ്സൺ കുന്നേൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.