ജെസ്‌നയുടെ തിരോധാനത്തിൽ അടിയന്തര ഇടപെടൽ തേടി പിതാവ്

ജെസ്‌ന മരിയ ജെയിംസിന്റെ തിരോധാനത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പിതാവ് മുക്കൂട്ടുതറ കുന്നത്ത് ജെയിംസ് ജോസഫ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. പരാതി ജസ്നയുടെ പിതാവ് ജെയിംസ് ജോസഫ് കാഞ്ഞിരപ്പള്ളി മുൻ ബിഷപ്പ് മാർ മാത്യു അറയ്ക്കലിന്റെ സാന്നിധ്യത്തിൽ കൈമാറി. യുവമോർച്ച ദേശീയ സെക്രട്ടറി അനൂപ് ആന്റണി വഴി പ്രധാനമന്ത്രിക്ക് നൽകും.

അഭ്യൂഹങ്ങളല്ലാതെ മറ്റൊന്നും പുറത്തുവരാത്ത സാഹചര്യത്തിലാണ് പ്രധാനമന്ത്രിക്ക് പരാതി നൽകുന്നത്. ജസ്ന ജീവിച്ചിരിക്കുന്നു എന്ന സൂചനയല്ലാതെ മറ്റൊന്നും ആരും പറയുന്നില്ലെന്ന് ജസ്നയുടെ അച്ഛൻ പറഞ്ഞു. അടിയന്തരമായി കത്ത് പ്രധാനമന്ത്രിയുടെ ഓഫീസിലെത്തിക്കാമെന്നും നരേന്ദ്രമോദിയെ വ്യക്തിപരമായി വിവരം അറിയിക്കാമെന്നും മാർ മാത്യു അറയ്ക്കൽ ഉറപ്പുനൽകി. ജെസ്നയുടെ തിരോധാനത്തിനു പിന്നിലെ കാരണം കണ്ടെത്തിയതായി പൊലീസ് കഴിഞ്ഞിടയ്ക്ക് സൂചന നൽകിയിരുന്നു. പൊലീസ് കഴിഞ്ഞിടയ്ക്ക് സൂചന നൽകിയിരുന്നു. ജെസ്ന തമിഴ്നാട്ടിലേക്കാണ് പോയതെന്നും ജീവിച്ചിരിപ്പുണ്ടെന്നു അനൗദ്യോഗിക വിവരങ്ങളാണ് പുറത്തുവന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.