സമാധാനത്തിന് ആഹ്വാനം ചെയ്ത് ജെറുസലേം പാത്രിയർക്കീസ്

സമാധാനത്തിനും വിശുദ്ധ നാടിന്റെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനുമായി ആഹ്വാനം ചെയ്ത് ജെറുസലേം പാത്രിയർക്കീസ് പിയർബാറ്റിസ്റ്റ പിസ്സബല്ല. സമാധാനവും പരസ്പരധാരണയും മതവിഭാഗങ്ങൾ തമ്മിലുള്ള സഹകരണവും കാത്തുസൂക്ഷിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

“നമ്മുടെ നാട്ടിൽ നടക്കുന്ന യുദ്ധത്തിന്റെ അവസാനത്തിനായി ഞങ്ങൾ പ്രാർത്ഥിക്കുകയും അപേക്ഷിക്കുകയും ചെയ്യുന്നത് ഇത് ആദ്യമല്ല. പ്രത്യേകിച്ച് കഴിഞ്ഞ ദിവസങ്ങളിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കായും വീട് നഷ്ടപ്പെട്ടവർക്കായും ഒറ്റപ്പെട്ടു പോയവർക്കായും പ്രത്യേകം പ്രാർത്ഥിക്കുന്നു” – അദ്ദേഹം കൂട്ടിച്ചേർത്തു.

ഗാസയിലെ ക്രിസ്ത്യാനികൾക്കായും പാത്രിയർക്കീസ് ​​പിസ്സബല്ല പ്രാർത്ഥന അഭ്യർത്ഥിച്ചു. വർഷങ്ങളായി അപമാനിക്കപ്പെടുകയും സ്വാതന്ത്ര്യം, അന്തസ്സ്, അടിസ്ഥാന അവകാശങ്ങൾ എന്നിവ നഷ്ടപ്പെടുകയും ചെയ്ത ആളുകളാണ് ഇവിടെയുള്ളത്. അവർക്കും അദ്ദേഹം പ്രാർത്ഥന ഉറപ്പു നൽകി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.