ഗാസയില്‍ നിന്നുള്ള ക്രിസ്ത്യാനികള്‍ക്ക് ബെത്ലഹേമില്‍ സന്ദര്‍ശനം നടത്താന്‍ ഇസ്രായേല്‍ അനുമതി നല്‍കി

ബെത്ലഹേമില്‍ ക്രിസ്തുമസ് ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ഗാസയിലെ ക്രൈസ്തവരുടെ നല്‍കിയ അപേക്ഷകള്‍ക്ക് ഇസ്രായേല്‍ അധികൃതര്‍ യാത്രാനുമതി നല്‍കി. നാനൂറു പേര്‍ക്കാണ് അനുമതി ലഭിച്ചിരിക്കുന്നത്. അമ്പത്തിയഞ്ച് വയസ്സിന് മുകളിലുള്ളവരുടെ അപേക്ഷകള്‍ മാത്രമാണ് അധികൃതര്‍ സ്വീകരിച്ചിരിക്കുന്നത്.

ഈ മാസം ഡിസംബര്‍ ഒന്‍പതിന്  ബെത്ലഹേമിലേക്ക് പുറപ്പെട്ട ക്രൈസ്തവ കുടുംബങ്ങള്‍ക്ക് ബെത് ഹെനോന്‍ ക്രോസിങ്ങിലൂടെ യാത്ര ചെയ്യാന്‍ ഡിസംബര്‍ 25 വരെയാണ് അനുമതി നല്‍കിയിരിക്കുന്നത്. പതിനാറിനും ഇരുപത്തിയഞ്ചിനും ഇടയില്‍ പ്രായമുള്ളവരുടെ യാത്രാനുമതി സുരക്ഷാകാരണങ്ങളാല്‍ തടഞ്ഞുവെച്ചിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.