ഗുംല ബിഷപ്പ് പോൾ ലാക്ര അന്തരിച്ചു

ജാർഖണ്ഡിലെ ഗുംല ബിഷപ്പ് പോൾ അലോയിസ് ലാക്ര അന്തരിച്ചു. കോവിഡിനെ തുടർന്നായിരുന്നു അന്ത്യം. ഇന്ത്യയിൽ കോവിഡ് ബാധിച്ചു മരിച്ച നാലാമത്തെ ബിഷപ്പാണ് ബിഷപ്പ് പോൾ ലാക്ര. സംസ്ക്കാരം ഇന്ന് രാവിലെ പത്തിന് ഗുംല സെന്റ് പാഡ്രിക് കത്തീഡ്രലിൽ.

1955 -ൽ ജനിച്ച ബിഷപ്പ് പോൾ 1988 -ൽ റാഞ്ചി അതിരൂപതയിൽ വൈദികനായി. 2006 ജനുവരി 28 -ന് ഗുംലയിലെ രണ്ടാമത്തെ ബിഷപ്പായി അഭിഷിക്തനായി.

സാഗർ രൂപത മുൻ ബിഷപ്പ് മാർ ജോസഫ് പാസ്റ്റർ നീലങ്കാവിൽ, പോണ്ടിച്ചേരി – കടലൂർ മുൻ ബിഷപ്പ് ആന്റണി ആനന്ദരായർ, ജാബുവ ബിഷപ്പ് ബേസിൽ ഭൂരിയ എന്നിവരാണ് ഇന്ത്യയിൽ കോവിഡ് ബാധിച്ചു മരിച്ച മറ്റ് ബിഷപ്പുമാർ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.