ആര്‍ച്ച്ബിഷപ്പ് ഡോ. ജോസഫ് ചേന്നോത്തിനായി പ്രാർത്ഥനകൾ അർപ്പിച്ച് ജപ്പാൻ

ജപ്പാനിലെ വത്തിക്കാന്‍ സ്ഥാനപതി കാലം ചെയ്ത ആര്‍ച്ച്ബിഷപ്പ് ഡോ. ജോസഫ് ചേന്നോത്തിനായി ടോക്കിയോയിലെ സെന്റ് മേരീസ് ബസിലിക്കയില്‍ പ്രത്യേക ദിവ്യബലിയും പ്രാര്‍ത്ഥനകളും നടന്നു.  ഇന്നലെ രാവിലെയായിരുന്നു ചടങ്ങുകള്‍. പ്രാർത്ഥനാശുശ്രൂഷകൾക്കൊപ്പം സര്‍ക്കാരിന്റെ ആദരവ് അര്‍പ്പിക്കലും നടത്തി.

അവിടുത്തെ കര്‍ദ്ദിനാള്‍മാര്‍, ആര്‍ച്ച്ബിഷപ്പുമാര്‍, ബിഷപ്പുമാര്‍, സഭാ മേലദ്ധ്യക്ഷര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു തിരുകര്‍മ്മങ്ങള്‍. ജപ്പാന്‍ രാജാവിന്റെ പ്രതിനിധി, അംബാസിഡര്‍മാര്‍ തുടങ്ങിയവരുമുണ്ടായിരുന്നു.

ബിഷപ്പ് ചെന്നോത്തിന്റെ ഭൗതികശരീരവുമായി 19-ന് വിമാനം പുറപ്പെടും. 21-ന് രാവിലെ 9.40-ന് കൊച്ചി വിമാനത്താവളത്തില്‍ എത്തും. തുടര്‍ന്ന് ലിസി ആശുപത്രിയിലേയ്ക്കു മാറ്റും. 22-നു രാവിലെ എറണാകുളം –  അങ്കമാലി അതിരൂപതയുടെ കത്ത്രീഡലായ സെന്റ് മേരീസ് ബസിലിക്കയില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. പിന്നീട് കോക്കമംഗലം ചേന്നോത്ത് വീട്ടിലെത്തിച്ച് അവിടെ നിന്നു പള്ളിയിലേയ്ക്ക് എത്തിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.