പതിനഞ്ച് വൈദികരും ഒരു ഡീക്കനും: ദൈവവിളിയിൽ സമ്പന്നമായി ജക്കാർത്ത

ദൈവം തിരഞ്ഞെടുത്ത ആളുകളാൽ സമ്പുഷ്ടമാവുകയാണ് ഇന്തോനേഷ്യയിലെ ജക്കാർത്ത ദ്വീപ്. കഴിഞ്ഞ എട്ടു ദിവസത്തിനിടെ പതിനഞ്ച് വൈദികരാണ് ഇന്തോനേഷ്യൻ രൂപതകളിൽ നിന്ന് പൗരോഹിത്യത്തിലേയ്ക്ക് കടന്നുവന്നത്.

ലാംപുങ് പ്രവിശ്യയുടെ തലസ്ഥാനമായ ബന്ദർലാംപംഗിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള പ്രിങ്‌സെവുവിലെ സെന്റ് ജോസഫ് ഇടവകയിൽ ആണ് ആദ്യ പൗരോഹിത്യ സ്വീകരണം നടന്നത്. ഈ പൗരോഹിത്യ സ്വീകരണത്തിൽ ഇരുനൂറോളം വൈദികരും ആയിരത്തിലധികം വിശ്വാസികളും പങ്കെടുത്തു.

“സഭയ്ക്കും ദൈവത്തിനുമായി സ്വയം സമർപ്പിച്ചു കൊണ്ട് സമർപ്പിത ജീവിതം നയിക്കുവാൻ വിളിക്കപ്പെട്ടവരാണ് നിങ്ങൾ. മറ്റുള്ളവർക്ക് സമാധാനവും ആത്മീയ ആശ്വാസവും നൽകുക എന്നതാണ് നിങ്ങളുടെ സുപ്രധാന ദൗത്യം. വിശുദ്ധരായ ആളുകൾ എവിടെയുണ്ടോ അവിടെ സമാധാനവും സന്തോഷവും ഉണ്ടായിരിക്കണം.” പൗരോഹിത്യ സ്വീകരണ ശുശ്രൂഷകൾക്ക് നേതൃത്വം നൽകിയ മോൺ. ഹരുൺ സന്ദേശത്തിൽ വ്യക്തമാക്കി.

ആഗസ്റ്റ് 15-ന് സലേഷ്യൻ സഭയ്ക്കായി രണ്ട് വൈദികർ തിരുപ്പട്ടം സ്വീകരിച്ചിരുന്നു.