40 വർഷങ്ങൾക്ക് ശേഷം ജക്കാർത്തയ്ക്ക് ക്രിസ്ത്യൻ പോലീസ് മേധാവി

40 വർഷങ്ങൾക്കു ശേഷം ജക്കാർത്തയുടെ ദേശീയ പോലീസ് മേധാവിയായി ഒരു ക്രിസ്ത്യൻ വിശ്വാസി ചുമതലയേൽക്കപ്പെട്ടു. പ്രസിഡന്റ് ജോകോ ജോകോവി വിഡോഡോയുടെ സാന്നിധ്യത്തിലാണ് ലിസ്റ്റിയോ സിജിറ്റ് പ്രബാവോ സത്യപ്രതിജ്ഞ ചൊല്ലി പോലീസ് സേനയുടെ ഉത്തരവാദിത്വം ഏറ്റെടുത്തത്. ജക്കാർത്തയിലെ പ്രസിഡന്റ് അടക്കമുള്ള ഉദ്യോഗസ്ഥ-ജന പ്രതിനിധികൾ പ്രബാവോയെ ഏകകണ്ഠമായിട്ടാണ് തെരഞ്ഞെടുത്തത്.

പോലീസ് സേനയെ മെച്ചപ്പെടുത്തുമെന്നും വിവേചനങ്ങളില്ലാതെ വൈവിധ്യങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും പ്രബാവോ വാഗ്ദാനം ചെയ്തു. ഇൻഡോനേഷ്യയിലെ ന്യൂന പക്ഷ ജനവിഭാഗങ്ങൾ പലപ്പോഴും വിവേചനങ്ങൾക്ക് ഇരകളാകുന്നു എന്ന് അദ്ദേഹം പരാമർശിച്ചു. തീവ്രവാദത്തിനെതിരായ ശ്രമങ്ങളിൽ അധികാരികളെ സഹായിക്കുവാനും മത മൗലിക വാദത്തിനെതിരെ ശക്തമായി പോരാടുമെന്നും അദ്ദേഹം പറഞ്ഞു. മതപരമായ യാഥാസ്ഥിതികതയ്ക്ക് പേരുകേട്ട തലസ്ഥാനത്തിന്റെ അതിർത്തിയോട് ചേർന്ന് കിടക്കുന്ന പ്രവിശ്യയായ ബാന്റണിലെ മുസ്ലിം സംഘടനകളുടെയും ഇസ്ലാമിക പുരോഹിതരുടെയും പിന്തുണ ലഭിച്ച ലിസ്റ്റിയോ, ഇൻഡോനേഷ്യയിലെ ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ അവകാശങ്ങളെയും സംരക്ഷണങ്ങളെയും സംബന്ധിച്ച് വലിയ പ്രതീക്ഷയായി മാറിയിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.