കറ്റവാളികളെ സൃഷ്ടിക്കാതിരിക്കുന്നതിനുള്ള ഉത്തരവാദിത്വം സമൂഹത്തിനുണ്ട്: മാർ ജോ​​​സ് പു​​​ളി​​​ക്ക​​​ൽ

കു​​​റ്റ​​​വാ​​​ളി​​​ക​​​ളെ സൃ​​​ഷ്ടി​​​ക്കാ​​​തി​​​രി​​​ക്കാ​​​നു​​​ള്ള ധാ​​​ർ​​​മി​​​ക ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം സമൂഹത്തിലെ ഓരോ വ്യക്തിയിലും നിഷിപ്തമായിരിക്കുന്നു എന്ന് കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി രൂ​​​പ​​​ത സ​​​ഹാ​​​യ മെ​​​ത്രാ​​​ൻ മാ​​​ർ.​ ജോ​​​സ് പു​​​ളി​​​ക്ക​​​ൽ. മൂ​​​വാ​​​റ്റു​​​പു​​​ഴ കാ​​​ർ​​​മ​​​ൽ പ്രൊ​​​വി​​​ൻ​​​സ് ജ​​​യി​​​ൽ മി​​​നി​​​സ്ട്രി​​​യു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ ന​​​ട​​​പ്പാ​​​ക്കു​​​ന്ന ത​​​ട​​​വ​​​റ പ്രേ​​​ഷി​​​ത​​​ത്വ​​​വും കു​​​ടും​​​ബ​​​ങ്ങ​​​ളു​​​ടെ പു​​​ന​​​രു​​​ദ്ധാ​​​ര​​​ണ​​​വും പ​​​ദ്ധ​​​തി​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അദ്ദേഹം.​

കു​​​റ്റ​​​വാ​​​ളി​​​ക​​​ളാ​​​യി ആ​​​രും ജ​​​നി​​​ക്കു​​​ന്നി​​​ല്ല.​ സ​​​മൂ​​​ഹം സൃ​​​ഷ്ടി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​മാ​​​ണ് കു​​​റ്റ​​​വാ​​​ളി​​​ക​​​ളെ സൃ​​​ഷ്ടി​​​ക്കു​​​ന്ന​​​തെ​​​ന്നും അ​​​റി​​​ഞ്ഞോ അ​​​റി​​​യാ​​​തെ​​​യോ ന​​​മു​​​ക്കോ​​​രോ​​​രു​​​ത്ത​​​ർ​​​ക്കും ഇ​​​തി​​​ൽ പ​​​ങ്കുണ്ട്. മറ്റുള്ളവരോടുള്ള സ്നേ​​​ഹ​​​വും സ​​​ഹാ​​​നു​​​ഭൂ​​​തി​​​യും​​ കൊ​​​ണ്ട് ഇ​​​ത്ത​​​രം പ്ര​​​തി​​​സ​​​ന്ധി​​​ക​​​ൾ ന​​​മു​​​ക്കു ത​​​ര​​​ണം ചെ​​​യ്യാ​​​നാ​​​വു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം ഓ​​​ർ​​​മി​​​പ്പി​​​ച്ചു.

ജ​​​യി​​​ൽ നി​​​വാ​​​സി​​​ക​​​ളു​​​ടെ സ്വ​​​യം​​​തൊ​​​ഴി​​​ൽ പ​​​ദ്ധ​​​തി പ്ര​​​കാ​​​രം ജ​​​യി​​​ൽ നി​​​വാ​​​സി​​​ക​​​ൾ​​​ക്കു​​​ള്ള ത​​​യ്യ​​​ൽ മെ​​​ഷീ​​ൻ വി​​​ത​​​ര​​​ണ​​​വും യോ​​​ഗ​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു ന​​​ട​​​ത്തി. വി​​​വി​​​ധ കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ളി​​​ൽ​​പ്പെ​​​ട്ടു ജ​​​യി​​​ലി​​​ൽ ക​​​ഴി​​​യു​​​ന്ന​​​വ​​​രു​​​ടെ​​യും ശി​​​ക്ഷ ക​​​ഴി​​​ഞ്ഞു പു​​റ​​ത്തു​​വ​​​രു​​​ന്ന​​​വ​​​രു​​​ടെ​​​യും കു​​​ടും​​​ബ​​​ങ്ങ​​​ളു​​​ടെ മാ​​​ന​​​സി​​​ക​​​വും സാ​​​മൂ​​​ഹ്യ​​​വു​​​മാ​​​യ ഉ​​​ന്ന​​​മ​​​ന​​​മാ​​​ണ് പ​​​ദ്ധ​​​തി ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്. കു​​​ട്ടി​​​ക​​​ൾ​​​ക്ക് പ​​​ഠ​​​ന സ്കോ​​​ള​​​ർ​​​ഷി​​​പ്, സ്വ​​​യം​​​തൊ​​​ഴി​​​ൽ പ​​​ദ്ധ​​​തി​​​ക​​​ൾ, ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ ക്ലാ​​​സു​​​ക​​​ൾ, കൗ​​​ണ്‍​സലിം​​​ഗ്, തൊ​​​ഴി​​​ൽ പ​​​രി​​​ശീ​​​ല​​​നം, നി​​​യ​​​മ​​​സ​​​ഹാ​​​യം തു​​​ട​​​ങ്ങി​​​യ​​​വ​​​യാ​​​ണ് ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ എ​​​റ​​​ണാ​​​കു​​​ളം, ഇ​​​ടു​​​ക്കി ജി​​​ല്ല​​​ക​​​ളി​​​ലെ ഇ​​​രു​​​ന്നൂ​​​റോ​​​ളം കു​​​ടും​​​ബ​​​ങ്ങ​​​ളി​​​ൽ ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തെ​​​ന്നു സാ​​​മൂ​​​ഹ്യ​​പ്ര​​​വ​​​ർ​​​ത്ത​​​ന വി​​​ഭാ​​​ഗം കൗ​​​ണ്‍​സി​​​ല​​​ർ റ​​​വ.​ ഡോ.​ ​​മാ​​​ത്യു മ​​​ഞ്ഞ​​​ക്കു​​​ന്നേ​​​ൽ അ​​​റി​​​യി​​​ച്ചു.

വാ​​​ഴ​​​ക്കു​​​ളം കാ​​​ർ​​​മ​​​ൽ സി​​​എം​​​ഐ പ​​​ബ്ലി​​​ക് സ്കൂ​​​ൾ ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ ചേ​​​ർ​​​ന്ന യോ​​​ഗ​​​ത്തി​​​ൽ കാ​​​ർ​​​മ​​​ൽ പ്രൊ​​​വി​​​ൻ​​​സ് പ്രൊ​​​വി​​​ൻ​​​ഷ്യാ​​​ൾ ഫാ.​ ​​പോ​​​ൾ പാ​​​റ​​​ക്കാ​​​ട്ടേ​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ജി​​​ല്ലാ ജ​​​യി​​​ൽ മേ​​​ധാ​​​വി കെ.​​​ബി.​ അ​​​ൻ​​​സാ​​​ർ മു​​​ഖ്യ​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി.​